ശബരിമല: ശബരിമലയില്‍ കനത്ത സുരക്ഷ ഏര്പ്പെടുത്തതിന്റെ ഭാഗമായി കേന്ദ്ര ദ്രൂത കര്‍മ്മ സേന സന്നിധാനത്തും വന പ്രദേശങ്ങളിലും തിരച്ചില്‍ നടത്തി.കൊപ്രാകളം, പാണ്ടിത്താവളം എന്നിവിടങ്ങളിലും വനത്തോട് ചേര്‍ന്ന പ്രദേശങ്ങളിലും ആര്.എ.എഫ് പരിശോധിച്ചു.ബോംബ് സ്ക്വാഡ് ഇന്‍സ്പെക്ടര്‍ മഹേഷ് ചന്ദ്രന്റെ നേതൃത്വത്തില്‍ രണ്ട് സംഘമായി തിരിഞ്ഞ് പരിശോധന നടത്തി. പാണ്ടിത്താവളം, മരക്കൂട്ടം, കൊപ്രാകളം,ഗോശാല,മാളികപ്പുറം,പോലീസ് ബാരക്ക് , ഉരക്കുഴിഭാഗം,വെടിപ്പുര,പില്ഗ്രിംസെന്ററുകള്,വിശ്രമപന്തലുകള്‍,ജലസംഭരണ ടാങ്കുകള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തി.പമ്പയില്‍ നിന്നും സാധനങ്ങളുമായി വരുന്ന ട്രാക്ക്റ്ററുകള്‍ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കും.ശബരിമല ദര്‍ശനത്തിന് എത്തുന്നവരെ ഡിഎഫ്എംഡിയിലൂടെ കടത്തിവിട്ട് സുരക്ഷാ പരിശോധന നടത്തിയ ശേഷമായിരിക്കും തിരുമുറ്റത്തേക്ക് കടത്തിവിടുക.തീര്‍ത്ഥാടകര്‍ കൊണ്ടുവരുന്ന ബാഗുകള്‍ സ്കാനറിലൂടെ കടത്തിവിട്ട് പരിശോധിക്കും .വനാന്തരങ്ങളിലും ശുദ്ധജല വിതരണ ഉറവിടമായ കുന്നാര്‍ അണക്കെട്ട് മേഖല, പാണ്ടിത്താവളം ,ശരംകുത്തി,അരവണപ്ലാന്റിന് സമീപം എന്നിവിടങ്ങളില്‍ നിരീക്ഷണം ശക്തമാക്കി. സന്നിധാനത്ത് സായുധരായ ദ്രൂതകര്‍മ്മ സേനാംഗങ്ങളുടെ മൂന്ന് വലയം തീര്‍ത്തിട്ടുണ്ട്. പതിനെട്ടാംപടിക്ക് സമീപവും,വടക്കേനട, പാണ്ടിത്താവളം എന്നിവിടങ്ങളിലെ വാച്ച് ടവറുകളില്‍ ദ്രൂതകര്‍മ്മ സേനാംഗങ്ങളെ നിരീക്ഷണത്തിനായി നിയോഗിച്ചു താഴെ തിരുമുറ്റത്ത് ദ്രൂതകര്‍മ്മ സേനയുടെ ക്വിക്ക് റസ്പോണ്‍സ് ടിം ജാഗരൂപരായി നില ഉറപ്പിച്ചിട്ടുണ്ട്.പമ്പ മുതല്‍ സന്നിധാനം വരെയും പരിസര പ്രദേശങ്ങളിലും സ്ഥാപിച്ചിരിക്കുന്ന ദൃശ്യ നിരീക്ഷണ ക്യാമറകള്‍ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ പമ്പാ കണ്ട്രോള് റൂമില്‍ ഇരുന്ന് പോലീസ് സദാസമയവും നീരീക്ഷിക്കും. പമ്പയില്‍ നിന്നും കനത്ത സുരക്ഷാ പരിശോധനയ്ക്ക് ശേഷമാണ് തീര്‍ത്ഥാടകരെ സന്നിധാനത്തേക്ക് കടത്തിവിടുക.പോലീസ് സ്പെഷ്യല്‍ ബ്രാഞ്ച് സംഘവും സന്നിധാനത്ത് ഉണ്ട്.പമ്പാ മണല്‍ പുറം,കെഎസ് ആര്‍ടിസി ബസ് സ്റ്റാന്റ് പാര്‍ക്കിംങ്ങ് ഗ്രൗണ്ടുകള്‍ എന്നിവിടങ്ങളില്‍ നിരീക്ഷണം ശക്തമാക്കി.
രൂപേഷ് അടൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: