അസ്വാല്‍: മിസോറാം തെരെഞ്ഞെടുപ്പിന് ഉപയോഗിച്ചത് തകരാറിലായ വോട്ടിംഗ് യന്ത്രങ്ങള്‍. നവംബര്‍ 25 ന് നടന്ന തെരെഞ്ഞെടുപ്പില്‍ ഉപയോഗിച്ച വോട്ടിംഗ് യന്ത്രങ്ങള്‍ തകരാറായിരുന്നുവെന്ന് തെരെഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചു. അസ്വാല്‍ ജില്ലയിലെ പത്ത് നിയോജകമണ്ഡലങ്ങളില്‍ ഉപയോഗിച്ച 212 മെഷീനുകളില്‍ 21 എണ്ണം തകരാറിലായതിനെതുടര്‍ന്ന് മാറ്റി സ്ഥാപിച്ചിരുന്നു. 11 യന്ത്രങ്ങള്‍ തെരെഞ്ഞടുപ്പിന് മുന്‍പ് നടന്ന പരിശോധനയില്‍ മാറ്റിയിരുന്നുവെന്ന് മിസോറാം ചീഫ് തെരെഞ്ഞെടുപ്പ് ഓഫീസര്‍ അശ്വനികുമാര്‍ പറഞ്ഞു. ഇലക്ട്രോണിക് കോ-ഓപ്പറേഷന് ഓഫ് ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനിയാണ് മിസോറാം തെരഞ്ഞെടുപ്പ് ഓഫീസിന് യന്ത്രങ്ങള്‍ നല്‍കിയത്.
രേഖപ്പെടുത്തുന്ന വോട്ടിന്റെ പ്രിന്റ് എടുക്കുവാന്‍ ഇലക്ട്രോണിക് വോട്ടര്‍ യന്ത്രത്തില്‍ ഘടിപ്പിക്കുന്ന മറ്റൊരുയന്ത്രമാണ് വോട്ടര്‍ വേരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍ (വിവിപിഎറ്റി). ഒരു സമ്മദിദായകന് വോട്ട് രേഖപ്പെടുത്തിയതിന്ശേഷം (വിവിപിഎറ്റി) യന്ത്രത്തില്‍ രേഖപ്പെടുത്തിയ വോട്ട് ഏതുസ്ഥാനാര്ത്ഥിക്കാണെന്നും ഏതു ചിഹ്നത്തിനാണെന്നും കാണിക്കും മൂന്ന്, നാല് സെക്കന്റുകള്ക്ക്ശേഷം അതിന്റെ പകര്‍പ്പും ലഭിക്കും. പലകോടതികളിലും ഇലക്ട്രോണിക് വോട്ടര്‍ വോട്ടിംഗ് യന്ത്രങ്ങളെക്കുറിച്ച് കേസുകള്‍ നില നില്ക്കുന്നതിനാല് വോട്ടുചെയ്യുന്നവരുടെ സംശയം അകറ്റി വിശ്വാസ്യത നല്കുന്നതിനുവേണ്ടിയാണ് വിവിപിഎറ്റി യന്ത്രങ്ങള്‍ ഉപയോഗിക്കുന്നതെന്നും അശ്വനികുമാര്‍ പറഞ്ഞു. സപ്തംബറില്‍ നടന്ന നാഗാലാന്റ് തെരെഞ്ഞെടുപ്പിലാണ് വിവിപിഎറ്റി യന്ത്രങ്ങള്‍ ആദ്യമായി പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിച്ചത്.
അണുശക്തി വിഭാഗത്തിന്റെ കീഴില്‍ ഹൈദ്രാബാദില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രോണിക് കോ-ഓപ്പറേഷന് ഓഫ് ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനിയാണ് വിവിപിഎറ്റി യന്ത്രങ്ങള്‍ നിര്‍മ്മിച്ചത്. കഴിഞ്ഞദിവസം നടന്ന ന്യൂദല്‍ഹി തെരെഞ്ഞെടുപ്പിലും ഈ മെഷീന് ഉപയോഗിച്ചിരുന്നു. വിവിപിഎറ്റി യന്ത്രത്തിന്റെ തകരാറുകള്‍ ഡിസംബര്‍ മൂന്നിന് മുന്‍പ് പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രതെരെഞ്ഞടുപ്പ് കമ്മീഷന് ഇലക്ട്രോണിക് കോ-ഓപ്പറേഷന് ഓഫ് ഇന്ത്യ ലിമിറ്റഡിന് സമന്‍സ് അയച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: