ഇസ്ലാമാബാദ്: സച്ചിന് ടെന്‍ഡുല്‍ക്കറെ പ്രശംസിക്കരുതെന്ന് തങ്ങള്‍ ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് തെഹ്രിക് ഇ താലിബാന്. വക്താവ് ഷഹീദുള്ള ഷാഹിദിന്റെ പരാമര്‍ശം മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നു.
താലിബാന് നല്കിയ വീഡിയോ ക്ലിപ്പിന്റെ ഒരു ഭാഗം എഡിറ്റ് ചെയ്ത് നല്‍കിയാണ് മാധ്യമങ്ങള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതെന്നാണ് താലിബാന്റെ ആരോപണം.
തെറ്റായ വാര്‍ത്ത നല്കിയ മാധ്യമങ്ങളെ ആക്രമിക്കുമെന്നും താലിബാന് ഭീഷണി മുഴക്കി. വാര്‍ത്ത വളച്ചൊടിച്ച മാധ്യമങ്ങളുടെയും മാധ്യമ പ്രവര്‍ത്തകരുടെയും വിവരങ്ങള്‍ ശേഖരിച്ചുകഴിഞ്ഞെന്നും പേര് വെളിപ്പെടുത്താത്ത മുതിര്‍ന്ന താലിബാന് നേതാവ് പറഞ്ഞതായി ദ ന്യൂസ് പത്രം റിപ്പോര്‍ട്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: