സാവോ പോളോ: വിരമിച്ച നീന്തല്‍ ഇതിഹാസം മൈക്കല്‍ ഫെല്‍പ്പ്സ് 2016ല്‍ നടക്കാനിരിക്കുന്ന റിയോഡിജനീറോയിലെ ഒളിമ്പിക്സില്‍ മത്സരിക്കാന്‍ സാധ്യത.
നീന്തല്‍ കുളത്തിലേക്ക് തിരിച്ചു വരാന്‍ സാധ്യതയുണ്ടോയെന്ന ചോദ്യത്തിന് മൂന്ന് വര്‍ഷമായി എന്താണ് സംഭവിച്ചതെന്ന് അറിയില്ല, നാളെ എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ലെന്നും ഫെല്‍പ്പ്സ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
തിരിച്ചു വരാനാകുമെന്ന് തോന്നിയാല്‍ അതിന് തനിക്ക് കഴിയുമെന്ന് ഫെല്‍പ്പ്സ് വ്യക്തമാക്കുന്നു. എന്തായാലും നിന്തല്‍ കുളത്തില്‍ വിസ്മയം തിര്‍ക്കാന്‍ ഫെല്‍പ്പ്സ് തിരിച്ചെത്തുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.
ഒളിമ്പിക്സില്‍ ഏറ്റവുമധികം സ്വര്‍ണമെഡല്‍ (18 സ്വര്‍ണം) നേടി റെക്കോര്‍ഡിന് ഉടമയായ ഫെല്‍പ്പ്സ് ലണ്ടന്‍ ഒളിമ്പിക്സോടെയാണ് വിരമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: