സനാ: യെമനിലെ പ്രതിരോധ കോംപ്ളക്സില്‍ ഉണ്ടായ ചാവേര്‍ ആക്രമണത്തില്‍ 20 പേര് മരിച്ചു. സ്ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ ഓടിച്ചു കയറ്റിയ ശേഷം ആയുധധാരികള്‍ക്ക് വഴിയൊരുക്കുയായിരുന്നു ആക്രമണത്തിന്റെ ലക്ഷ്യമെന്ന് അധികൃതര്‍ പറഞ്ഞു.
സ്ഫോടനത്തിനു ശേഷം ഭീകരര്‍ പ്രതിരോധ ആശുപത്രി പിടിച്ചെടുത്തെങ്കിലും സൈന്യം പ്രത്യാക്രമണം നടത്തി ആശുപത്രിയുടെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു.
അറേബ്യന്‍ പെനിന്‍സുല കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അല്‍ക്വഇദ തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്ന് പ്രതിരോധ വൃത്തങ്ങള്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: