ടോക്യോ: ജപ്പാനില്‍ ആറ് മാസത്തിലേറയായിട്ട് 15000ലധികം തവണ ഫോണില്‍ ബന്ധപ്പെട്ടതിന് 44കാരിയെ അറസ്റ്റ് ചെയ്തു. പോലീസിന്റെ ജോലികളില്‍ തടസമുണ്ടാക്കിയതിന് 4,900 ഡോളര്‍ പിഴയോ മൂന്ന് വര്‍ഷം തടവോ ഇവര്‍ ശിക്ഷയായി അനുഭവിക്കണം.
ഒരു ദിവസം 927 പ്രവിശ്യമെങ്കിലും ഫോണിലൂടെ അത്യാവശ്യ കോളുകള്‍ ചെയ്ത് പോലീസുകാരെ ഇവര്‍ ബുദ്ധിമുട്ടിക്കുമായിരുന്നുന്നെന്ന് സകായ് നഗരത്തിലെ അധികൃതര്‍ പറയുന്നു.
യാതൊരു അര്‍ഥവും ഇല്ലാതെ നിരന്തരം വിളിക്കുന്നതു കൊണ്ട്് തന്നെ ഇവര്‍ക്ക് മാനസിക രോഗമാണെന്നാണ് കരുതിയത്. അറസ്റ്റിന് മുമ്പ് 60 തവണയെങ്കിലും ഇവരുടെ വീട് സന്ദര്‍ശിച്ചതിന് ശേഷമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: