പാരിസ്: പലസ്തീന് വിമോചന നേതാവ് യാസര്‍ അറാഫത്തിന്റേത് സ്വാഭാവിക മരണമാണെന്നും വിഷാംശം ഉള്ളില്‍ ചെന്നല്ലെന്നും ഫ്രഞ്ച് ഫോറന്‍സിക് റിപ്പോര്‍ട്ട്. അതേസമയം, റിപ്പോര്‍ട്ടിനെ ചോദ്യം ചെയ്ത് അറാഫത്തിന്റെ ഭാര്യ സുഹ രംഗത്തെത്തി. അറാഫത്തിന്റെ ദുരൂഹ മരണത്തെ കുറിച്ചുളള കേസ് ഇനി കോടതിക്ക് മുന്നിലേക്ക് വിടുകയാണെന്നും സുഹ കൂട്ടിച്ചേര്‍ത്തു.
നൂറ്റാണ്ടിലെ ഏറ്റവും വലിയ കുറ്റകൃത്യമാണ് നടന്നതെന്ന് പലസ്തീന് പ്രതികരിച്ചു. 2004 നവംബര്‍ 11നാണ് യാസര്‍ അറാഫത്ത് പാരിസിലെ സൈനിക ആശുപത്രിയില്‍ മരിച്ചത്. രക്തത്തിലെ അണുബാധയെ തുടര്‍ന്നുളള മസ്തിഷ്ക ആഘാതമാണ് മരണകാരണമെന്നായിരുന്നു ആശുപത്രി രേഖ. എന്നാല്‍ അറാഫത്തിന്റെ മരണം റേഡിയോ ആക്റ്റീവ് പദാര്‍ത്ഥമായ പോളോണിയം ഉള്ളില്ച്ചെന്നാണെന്നായിരുന്നു പിന്നീട് വന്ന റിപ്പോര്‍ട്ടുകള്‍. അറാഫത്തിന്റെ മരണസമയത്ത് അദ്ദേഹത്തിന്റെ ശരീരത്തില്‍ റേഡിയോ ആക്റ്റീവ് പദാര്‍ത്ഥമായ പൊളോണിയത്തിന്റെ സാന്നിധ്യമുണ്ടായിരുന്നുവെന്ന റിപ്പോര്‍ട്ട് 2012 ജൂലൈയിലാണ് പുറത്തുവന്നത്. അല്‍ ജസീറ ടെലിവിഷനാണ് ഇത് വ്യക്തമാക്കുന്ന ലബോറട്ടറി പരിശോധനാ ഫലം ആദ്യം പുറത്തുവിട്ടത്. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം പരിശോധനയ്ക്കായി അറാഫത്തിന്റെ ഭൗതിക ശരീരം പുറത്തെടുത്തിരുന്നു. ഈ പരിശോധനയില്‍ അറാഫത്തിന്റെ ഭൗതിക ശരീരത്തില്‍ ഉയര്‍ന്ന അളവില്‍ റേഡിയോ ആക്ടീവ് പൊളോണിയം കണ്ടെത്തി. എന്നാല്‍ ഇതിനെയെല്ലാം ഫ്രഞ്ച് ഫോറന്‍സിക് റിപ്പോര്‍ട്ട് തള്ളിക്കളയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: