തിരുവല്ല : കൂലിവേലക്കാരനായ കാന്‍സര്‍ രോഗി ചികിത്സാചെലവ് കണ്ടെത്താനാവാതെ ദുരിതത്തില്‍. ഇരവിപേരൂര്‍ ഓതറ നടുക്കേപ്പുരവീട്ടില് കെജി തങ്കപ്പനാണ് (50) അന്നനാളത്തില്‍ കാന്‍സര്‍ രോഗം. കല്പ്പണിക്കാരുടെ കയ്യാളായി ജോലിചെയ്ത് വരുന്നതിനിടയിലാണ് രോഗം തിരിച്ചറിയുന്നത്. തളര്‍ന്ന ശരീരവും തകര്‍ന്ന മനസ്സുമായി വണ്ടാനം മെഡിക്കല്‍കോളേജില്‍ ചികിത്സയും ആരംഭിച്ചു. സമ്പാദിച്ച പണമെല്ലാം ചെലവാക്കി. ചെലവേറിയ കീമോതെറാപ്പിയും തുടരുന്നു.
സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്ത തങ്കപ്പന്റെ ഭാര്യ ശ്യാമള ആസ്ത്മ രോഗിയാണ്. ശ്യാമളയുടെ ചികിത്സക്കും വേണം പണം. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ഏക മകന് ശരത്തിന്റെ പഠനവും അവതാളത്തിലാണ്. അച്ഛന് അമ്മ കൂട്ടിരിക്കുമ്പോള്‍ ചികിത്സാചെലവ് കണ്ടെത്താന്‍ പായുകയാണ് ശരത്.
മാസത്തില്‍ പതിനയ്യായിരം രൂപവരെ തങ്കപ്പന്റെ ചികിത്സക്ക് വേണം. ഭാര്യ ശ്യാമളക്കും മരുന്ന് വാങ്ങണം. പിന്നെ കുടുംബചിലവും. മനസ്ഥിതിയുള്ള ആരെങ്കിലുമൊക്കെ സഹായിക്കുമെന്ന പ്രത്യാശയിലാണ് ഈ കുടംബം. ചികിത്സാസഹായം ലഭ്യമാക്കുന്നതിനായി നാട്ടുകാരുടെ നേതൃത്വത്തില്‍ ശ്യാമളയുടെ പേരില്‍ എസ്ബിടി കുറ്റൂര്‍ വെസ്റ്റ്ശാഖയില് 051801000013656 എന്ന നമ്പരില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. മൊബെയില്‍:9847113389.
പ്രതികരിക്കാൻ ഇവിടെ എഴുതുക: