തൃക്കരിപ്പൂറ്‍: മാടക്കാല്‍ തൂക്കുപാലം തകര്‍ന്ന സംഭവത്തില്‍ അന്വേഷണം നടത്താനെത്തിയ വിജിലന്‍സ് ചീഫ് എഞ്ചിനീയറുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘത്തെ നാട്ടുകാര്‍ തടഞ്ഞു. ഇന്നലെ രാവിലെ ൧൦ മണിയോടെ എത്തിയ സംഘത്തില്‍ വിജിലന്‍സ് ചീഫ് എഞ്ചിനിയറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ വിദദ്ധരും കെല് ജനറല്‍ മാനേജര്‍, ഉദ്യോഗസ്ഥര്‍ എന്നിവരും ഉണ്ടായിരുന്നു. തകര്‍ന്ന പാലത്തിണ്റ്റെ ഭാഗങ്ങള്‍ പരിശോധിച്ച സംഘം കോണ്‍ക്രീറ്റും നിര്‍മ്മാണത്തിന് ഉപയോഗിച്ച കമ്പി ഉള്‍പ്പെടെയുള്ളവയും പരിശോധനയ്ക്കായി ശേഖരിച്ചു. വിജിലന്‍സിണ്റ്റെ നേതൃത്വത്തിനുള്ള രണ്ടാംഘട്ട പരിശോധനയാണ് ഇന്നലെ നടന്നത്. നിര്‍മ്മാണത്തിലെ അപാകതയാണ് പാലം തകര്‍ന്നതിന് പിന്നിലെന്ന് ആദ്യഘട്ട അന്വേഷണത്തില്‍ വ്യക്തമായിരുന്നു. അന്വേഷണ സംഘം എത്തുന്നതറിഞ്ഞ് നിരവധി ആളുകളാണ് സ്ഥലത്ത് തടിച്ചുകൂടിയത്. തകര്‍ന്ന പാലത്തിനുസമീപം ആറുമാസത്തിനകം പാലം പുനര്‍നിര്‍മ്മിക്കുമെന്ന് ജില്ലാ കലക്ടറുടെ സാന്നിധ്യത്തില്‍ കെല് അധികൃതര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് പിന്മാറിയിരുന്നു. സൗജന്യ കടത്ത് ആരംഭിക്കുമെന്ന് വാഗ്ദാനം ചെയ്ത് രണ്ടുമാസം കടത്ത് ഏര്‍പ്പെടുത്തി കെല് പിന്മാറിയതില് പ്രതിഷേധിച്ച് നാട്ടുകാര്‍ അന്വേഷണ ഉദ്യോഗസ്ഥരെ വളഞ്ഞ് വെച്ച് ചോദ്യം ചെയ്തു. ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായ മറുപടിയുണ്ടായില്ല. വിജിലന്‍സ് പോലീസ് ഇടപെട്ടാണ് നാട്ടുകാരെ നീക്കിയത്. ഗ്രാമപഞ്ചായത്ത് അധികൃതര്‍ എത്താത്തതും നട്ടുകാരില്‍ പ്രതിഷേധത്തിനിടയാക്കി. വിജിലന്‍സ് ചീഫ് എഞ്ചിനിയര്‍ കെ.ജി.പ്രതാപ്രാജ്, എന്‍ഐടി പ്രൊഫസര്‍, കെ.മുസ്തഫ, സാങ്കേതിക വിദഗ്ധനായ മാധവപിള്ള, കാസ ര്‍കോട് വിജിലന്‍സ് ഡിവൈഎസ്പി ദാമോദരന്‍, വി.ഉണ്ണിക്കൃഷ്ണന്, സി.എം.ദേവദാസ്, കെല് മാനേജര്‍ കെ.ഷാജി, എഞ്ചിനിയര്‍ മുരളി, പൊതുമരാമത്ത് എക്സിക്യുട്ടീവ് എഞ്ചിനിയര്‍ കെ.രാജീവന് എന്നിവര്‍ക്കുപുറമെ ആറോളം സിവില്‍ പോലീസ് ഓഫീസര്‍മാരും സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: