ഡുനെഡിന്‍: വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ ആതിഥേയരായ ന്യൂസിലാന്റിന് കൂറ്റന്‍ സ്കോര്‍. റോസ് ടെയ്ലറുടെ തകര്‍പ്പന്‍ ഡബിള്‍ സെഞ്ച്വറിയുടെ (217 നോട്ടൗട്ട്) കരുത്തില്‍ ന്യൂസിലാന്റ് ഒന്നാം ഇന്നിംഗ്സില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 609 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റിന്‍ഡീസ് രണ്ടാം ദിവസത്തെ കളിനിര്‍ത്തുമ്പോള്‍ ഒന്നാം ഇന്നിംഗ്സില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 67 റണ്‍സെടുത്തിട്ടുണ്ട്. 37 റണ്‍സോടെ ഡാരന്‍ ബ്രാവോയും 14 റണ്‍സുമായി മര്‍ലോണ്‍ സാമുവല്‍സുമാണ് ക്രീസില്‍. റണ്ണൊന്നുമെടുക്കാതെ എഡ്വേര്‍ഡ്സും 7 റണ്‍സെടുത്ത കീറണ്‍ പവലുമാണ് പുറത്തായത്. എട്ട് വിക്കറ്റ് ബാക്കിനില്‍ക്കേ വിന്‍ഡീസിന് ഒന്നാം ഇന്നിംഗ്സില്‍ 542 റണ്‍സിന് പിറകിലാണ്.
367ന് മൂന്ന് എന്ന നിലയില്‍ ഇന്നലെ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച ന്യൂസിലാന്റിന് 13 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും രണ്ടാം ദിവസത്തെ ആദ്യ വിക്കറ്റ് നഷ്ടമായി. 109 റണ്‍സുമായി ബാറ്റിംഗ് തുടര്‍ന്ന ക്യാപ്റ്റന്‍ മക്കുല്ലമാണ് ആദ്യം മടങ്ങിയത്. തലേന്നത്തെ സ്കോറിനോട് നാല് റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത മക്കുല്ലത്തെ സമി ബൗള്‍ഡാക്കി. സ്കോര്‍ 385-ല്‍ എത്തിയപ്പോള്‍ അഞ്ചാം വിക്കറ്റും കിവീസിന് നഷ്ടമായി. റണ്ണൊന്നുമെടുക്കാതിരുന്ന ആന്‍ഡേഴ്സണെ ടിനോ ബെസ്റ്റിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ രാംദിന് കയ്യിലൊതുക്കി. തുടര്‍ന്നെത്തിയ വാറ്റ്ലിംഗിനെ കൂട്ടുപിടിച്ച് ടെയ്ലര് സ്കോര്‍ 469-ല്‍ എത്തിച്ചു. 41 റണ്‍സെടുത്ത വാറ്റ്ലിംഗിനെ ബെസ്റ്റ് എഡ്വേര്‍ഡ്സിന്റെ കൈകളിലെത്തിച്ചതോടെ ഈ കൂട്ടുകെട്ടും പിരിഞ്ഞു. സ്കോര്‍ 472-ല്‍ എത്തിയപ്പോള്‍ ഏഴാം വിക്കറ്റും വീണു. രണ്ട് റണ്‍സെടുത്ത ടിം സൗത്തിയെ ഡിയോനരേയ്ന്റെ പന്തില്‍ ബ്രാവോ പിടികൂടി. പിന്നീട് ടെയ്ലര് ഇഷ് സോധിയെ കൂട്ടുപിടിച്ച് സ്കോര്‍ 548-ല്‍ എത്തിച്ചു. 35 റണ്‍സെടുത്ത സോധിയെ ഡിയോനരേയ്ന്‍ സ്വന്തം പന്തില്‍ പിടികൂടിയതോടെ ഈ കൂട്ടുകെട്ടും പിരിഞ്ഞു. തുടര്‍ന്ന് വാഗ്നറും ടെയ്റും ചേര്‍ന്ന് സ്കോര്‍ 609-ല്‍ എത്തിച്ചു. 37 റണ്‍സെടുത്ത വാഗ്നര്‍ റണ്ണൗട്ടായതോടെ കിവീസ് ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു. ഇതിനിടെ റോസ് ടെയ്ലര് തന്റെ കരിയറിലെ ആദ്യ സെഞ്ച്വറിയും പൂര്‍ത്തിയാക്കിയിരുന്നു. 295 പന്തുകളില്‍ നിന്ന് 23 ബൗണ്ടറികളോടെയാണ് ടെയ്ലര് ഡബിള്‍ സെഞ്ച്വറി തികച്ചത്. വിന്‍ഡീസിന് വേണ്ടി ടിനോ ബെസ്റ്റ് മൂന്നും ഡാരന്‍ സമി, ഡിയോനരേയ്ന്‍ എന്നിവര്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
തുടര്‍ന്ന് ഒന്നാം ഇന്നിംഗ്സ് ആരംഭിച്ച വിന്‍ഡിസിന് തുടക്കത്തില്‍ തന്നെ കനത്ത തിരിച്ചടി നേരിട്ടു. സ്കോര്‍ബോര്‍ഡില്‍ 24 റണ്‍സ് ആയപ്പോഴേക്കും രണ്ട് ഓപ്പണര്‍മാരും കൂടാരം കയറി. റണ്ണൊന്നുമെടുക്കാതിരുന്ന എഡ്വേര്‍ഡ്സിനെ ബൗള്‍ട്ട് ഫുള്ടന്റെ കൈകളിലെത്തിച്ചപ്പോള്‍ 7 റണ്‍സെടുത്ത പവലിനെ സൗത്തിയുടെ പന്തില്‍ വാറ്റ്ലിംഗ് പിടികൂടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: