വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനില്‍നിന്ന് പാകിസ്ഥാന് വഴി അമേരിക്കന്‍ സൈന്യത്തിനുവേണ്ടിയുള്ള ചരക്കുനീക്കം നിര്‍ത്തിവച്ചു. ഡ്രോണ്‍ ആക്രമണത്തിനെതിരെ പാകിസ്ഥാനില്‍ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണിത്.
മറ്റു വഴികളുണ്ടെങ്കിലും അവ ചെലവേറിയതാണ്. അഫ്ഗാന് പ്രദേശങ്ങളില്‍നിന്ന് പാകിസ്ഥാനിലെ കറാച്ചി തുറമുഖം കവാടമായി ഉപയോഗിച്ചായിരുന്നു ഇതുവരെ ചരക്കുനീക്കം. ഈ പാതയിലൂടെതന്നെ ചരക്കുനീക്കം താമസിയാതെ പുന:രാരംഭിക്കാന്‍ കഴിയുമെന്ന് അമേരിക്ക പ്രത്യാശ പ്രകടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: