ഇംഫാല്‍: മണിപ്പൂരില്‍ സൈനിക നീക്കത്തിലൂടെ പതിനൊന്ന് ഭീകരരെ അറസ്റ്റ് ചെയ്തു. ചന്ദല്‍ ജില്ലയിലെ ഖുദംഗ്താബി മേഖലയില്‍ നിന്ന് രണ്ട് സ്ത്രീകളുള്‍പ്പടെ അഞ്ച് ഭീകരരെയാണ് ആസാം റൈഫിള്‍സിന്റെ 24-ാം ബറ്റാലിയന് പിടികൂടിയത്.
ഇന്‍ഡോ-മ്യാന്മാര് അതിര്‍ത്തി കടന്നതിന് ശേഷം ഇംഫാല്‍ ലക്ഷ്യം വച്ച് നീങ്ങുമ്പോഴായിരുന്നു ഇവരെ പിടികൂടിയത്. ഇവരില്‍ നിന്ന് തോക്കുകളും മറ്റും പിടിച്ചെടുത്തിട്ടുണ്ട്.
ഉഖുറുല് ജില്ലയിലെ അസങ് ഖുലന്‍ മേഖലയില്‍ അസം റൈഫില്‍സിന്റെ 44-ാം ബറ്റാലിയന് നടത്തിയ മറ്റൊരു സൈനിക നീക്കത്തില്‍ യുണൈറ്റഡ് നാഷണല്‍ ലിബറേഷന്‍ ഫ്രണ്ടിന്റെ മൂന്ന് കലാപകാരികളെ പിടികൂടിയിട്ടുണ്ട്.
കൂടാതെ കംഗ്ലൈപാക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രണ്ട് പേരെയും കുക്കി നാഷണല്‍ അര്‍മിയുടെ ഒരാളെയും പിടികൂടിയതായി അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: