പൊന്‍കുന്നം: വിവിധ സംസ്ഥാനങ്ങളില്‍നിന്നെത്തുന്ന ശബരിമല തീര്‍ത്ഥാടകര്‍ക്കായി പൊന്‍കുന്നത്ത് ജനമൈത്രി പൊലിസിന്റെ സേവനകേന്ദ്രം തുടങ്ങി. ജില്ലയില്‍ ആദ്യമായാണ് പൊലീസ് ഇത്തരത്തില്‍ സേവനകേന്ദ്രം നടപ്പാക്കുന്നത്. പൊന്‍കുന്നം പൊലീസ് സ്റ്റേഷനു മുമ്പില്‍ ദേശീയപാതയോരത്താണ് കേന്ദ്രം. ഡോ.എന്‍.ജയരാജ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ചിറക്കടവ് പഞ്ചായത്ത് ഫ്രസിഡന്റ് സി.കെ.രാമചന്ദ്രന്‍നായര്‍ അധ്യക്ഷത വഹിച്ചു. സിഐ പി.രാജ്കുമാര്, പി.എം. സലിം, തോമസ് പുളിക്കല്‍, പി.പ്രസാദ്, ഷാജി നല്ലേപ്പറമ്പില്‍, കെ. ബാലചന്ദ്രന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
രാഷ്ട്രീയ കക്ഷികള്‍, സന്നദ്ധ സംഘടനകള്‍, സാമുദായിക സംഘടനകള്‍, റസിഡന്‍സ് അസോസിയേഷന് എന്നിവയുടെ സഹകരണത്തോടെയാണ് സേവന കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. മകരവിളക്കുത്സവം കഴിയുന്നതുവരെ പ്രവര്‍ത്തിക്കും. രാത്രി തീര്‍ത്ഥാടകര്‍ക്ക് ചുക്കുകാപ്പി വിതരണം ചെയ്യും. പകലും രാത്രിയിലും സേവനകേന്ദ്രം പ്രവര്‍ത്തിക്കും. തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ലഘുലേഖ വിതരണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: