ബലസോര്‍(ഒഡീഷ): ഒഡീഷയിലെ ചണ്ഡിപൂരില്‍ നിന്ന് പരീക്ഷണ അടിസ്ഥാനത്തില്‍ വികസിപ്പിച്ച പ്രിഥ്വി 2 മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ആണവ വാഹക ശേഷിയുളള ഉപരിതല മിസൈല്‍ രാവിലെ 10.05 ഓടെ ചണ്ഡിപൂരില്‍ നിന്ന് 15 കിലോ മീ അകലെയുള്ള സൈനിക ബെയ്സിലില് നിന്നാണ് പരീക്ഷിച്ചത്.
ഏകദേശം 500 മുതല്‍ 1000 വരെ ഭാരമുള്ള ആയുധങ്ങള്‍ വഹിക്കാനുള്ള മിസൈല്‍ രണ്ട് എന്‍ജിനുകളിലാണ് പ്രവര്‍ത്തിക്കുന്നത്. പരീക്ഷണം നൂറ് ശതമാനം വിജയമായിരുന്നെന്ന് ടെസ്റ്റ് റൈന്ജ് ഡയറക്ടര്‍ എംവികെവി പ്രസാദ് അറിയിച്ചു. ഡിആര്‍ഡിഒ ശാസ്ത്രജ്ഞരുടെ നേതൃത്വത്തിലായിരുന്നു പൃഥ്വി 2 വികസിപ്പിച്ചെടുത്തത്.
ഇന്റഗ്രേറ്റഡ് ഗൈഡഡ് മിസൈല്‍ ഡെവലപ്മെന്റ് പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തി ഡിആര്‍ഡിഒ ആദ്യമായി വികസിപ്പിച്ച മിസൈലായിരുന്നു പൃഥ്വി 2. ഒക്ടോബര്‍ രണ്ടിനായിരുന്നു ഇതിന് മുമ്പ് പ്രഥ്വി2 മിസൈല്‍ വിജയകരമായി പരീക്ഷിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: