ദമാസ്കസ്: സിറിയന്‍ ഭരണകൂടത്തിനെതിരെ യുദ്ധക്കുറ്റം ചുമത്തിയേക്കും. ഇതിനുള്ള തെളിവുകള്‍ കിട്ടിയതായി ഐക്യരാഷ്ട്രസഭാ മനുഷ്യാവകാശ സമിതി കമ്മിഷണര്‍ അറിയിച്ചു. പേരെടുത്ത് വിമര്‍ശിച്ചിട്ടില്ലെങ്കിലും സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെതിരാണ് റിപ്പോര്‍ട്ട്.
യുദ്ധത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് അസദ് ഭരണകൂടത്തിന്റേതെന്നാണ് യുഎന്‍ മനുഷ്യാവകാശ സമിതിയുടെ വിമര്‍ശനം. സിറിയയില്‍ മനുഷ്യാവകാശ ലംഘനം നടക്കുന്നതിന്റെ വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് സമിതി അധ്യക്ഷ പറഞ്ഞു. യുദ്ധക്കുറ്റങ്ങള്‍ സംബന്ധിച്ചും തെളിവുകളുണ്ട്. ഇതിന്റെ ഉത്തരവാദിത്തം അസദ് ഏറ്റെടുക്കണമെന്നും മനുഷ്യാവകാശ സമിതി ആവശ്യപ്പെട്ടു.
എന്നാല്‍ ആരോപണങ്ങള്‍ അസംബന്ധമെന്ന് സിറിയ പ്രതികരിച്ചു. ആരോപണങ്ങള്‍ അസംബന്ധമാണെന്നും സിറിയ ഇക്കാര്യം പരിഗണിക്കുന്നില്ലെന്നും വിദേശകാര്യ വകുപ്പ് വ്യക്തമാക്കി. അതേസമയം സിറിയിന്‍ പ്രതിസന്ധി പരിഹരിക്കാന്‍ അറബ് രാജ്യങ്ങളുടെ സഹായം തേടി ഇറാന് രംഗത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: