ന്യൂദല്‍ഹി: ഭൂമിയെ വലംവച്ചശേഷം മംഗള്യാന് ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് കുതിച്ചു. ഇന്ന് പുലര്‍ച്ചെ 12.49നാണ് രാജ്യത്തിന്റെ ഹൃദയമിടിപ്പേറ്റുവാങ്ങി മംഗള്യാന് ഭൂമിയെ വലംവച്ചൊഴിഞ്ഞത്. ഡിസംബര്‍ ഒന്നുമുതല്‍ സൂര്യനെ വലംവച്ച് 2014 സെപ്തംബര്‍ 24 ഓടെ ചൊവ്വയുടെ ചാരത്തണയുമെന്നാണ് ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടല്‍.
ഭൂമിയുടെ ആകര്‍ഷണം മറികടന്ന് ചൊവ്വയുടെ ഭ്രമണപഥത്തിലെത്താന്‍ സെക്കന്‍ഡില്‍ 648 മീറ്റര്‍ വേഗതവേണം. ഇതിലേക്കായി 23 മിനിട്ടുനേരം ദ്രവ എന്‍ജിനാണ് പ്രവര്‍ത്തിപ്പിക്കുന്നത്.
198 കിലോഗ്രാം ഇന്ധനമാണ് ഇതിന് ചെലവ്. നവംബര്‍ 5നാണ് ശ്രീഹരിക്കോട്ടയില്‍നിന്ന് രാജ്യത്തെ ആദ്യ ചൊവ്വാ ദൗത്യമായ മംഗള്യാന് പറന്നുയര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: