ഏറ്റുമാനൂര്‍: ഭാരതം ഇന്ന് ഒട്ടനവധി വെല്ലവിളികളെ അഭിമുഖീകരിക്കുകയാണെന്നും ഇവയെ നേരിടാന്‍ സമൂഹത്തെ പ്രാപ്തരാക്കേണ്ട ഉത്തരവാദിത്വം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും ആര്‍എസ്എസ് പ്രാന്ത സഹകാര്യവാഹ് അഡ്വ.എന്‍.ശങ്കര്‍റാം പറഞ്ഞു. ആര്‍എസ്എസ് പ്രാഥമിക ശിക്ഷാവര്‍ഗ്ഗിന്റെ സ്വാഗതസംഘ രൂപീകരണയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ഷംതോറും നടക്കുന്ന ശിബിരം സ്വയംസേവകകര്ക്ക് സമൂഹത്തിന് വേണ്ടി നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കാനുള്ള പ്രേരണ നല്കുന്ന കേന്ദ്രമാണെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷത്തെ പ്രാഥമിക ശിക്ഷാവര്‍ഗ്ഗ് 21 മുതല്‍ 29 വരെ ഏറ്റുമാനൂരപ്പന് കോളേജില്‍ നടക്കും.
സ്വാഗതസംഘം മുഖ്യരക്ഷാധികാരിയായി മള്ളിയൂര്‍ പരമേശ്വരന് നമ്പൂതിരി, രക്ഷാധികാരിമാരായി പി.എന്‍.ഗോപാലകൃഷ്ണന്, പ്രൊഫ. അനന്തപത്മനാഭ അയ്യര്‍, ഏറ്റുമാനൂര്‍ രാധാകൃഷ്ണന്, അദ്ധ്യക്ഷനായി എം.കെ.മുരളീധരന്, കാര്യദര്‍ശിയായി സുധീര്‍ ബാബു എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: