അഡ്ലെയ്ഡ്: ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിന് മുന്നോടിയായി പേസ് ബൗളര്‍ ടിം ബ്രസ്നനെ ഇംഗ്ലണ്ട് തിരിച്ചുവിളിച്ചു. പരിക്കിനെ തുടര്‍ന്ന് ആദ്യ ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമില്‍ ബ്രസ്നന് ഉള്‍പ്പെട്ടിരുന്നില്ല. അഞ്ചിനാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്. പരിക്ക് ഭേദമായി ഫിറ്റ്നസ് തെളിയിച്ചതോടെയാണ് ബ്രസ്നനെ ടീമിലേക്ക് തിരിച്ചുവിളിച്ചത്. അഞ്ചിന് അഡ്ലെയ്ഡില് തുടങ്ങുന്ന രണ്ടാം ടെസ്റ്റില്‍ ബ്രസ്നന് കളിച്ചേക്കില്ല. പെര്‍ത്തിലെ മൂന്നാം ടെസ്റ്റ് ലക്ഷ്യമിട്ടാണ് ബ്രസ്നനെ ഇംഗ്ലണ്ട് വിളിച്ചിരിക്കുന്നത്. ബ്രിസ്ബനില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 381 റണ്‍സിന് ജയിച്ച ഓസ്ട്രേലിയ പരമ്പരയില്‍ മുന്നിലാണ്. അഞ്ച് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: