കണ്ണൂര്‍: ടി പി വധക്കേസിലെ പ്രതികള്‍ ജയിലില്‍ മൊബൈല്‍ ഫോണും മറ്റ് സംവിധാനങ്ങളും ഉപയോഗിക്കുന്നത് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അറിഞ്ഞാണോയെന്ന് പരിശോധിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന് പറഞ്ഞു.
ആഭ്യന്തരമന്ത്രിയെ താഴെയിറക്കണമെന്ന് ആരും ശ്രമിക്കുന്നില്ലെന്നും അങ്ങനെ തോന്നുന്നെങ്കില്‍ അത് അദ്ദേഹത്തിന്റെ കുറ്റബോധം കൊണ്ടാണെന്നും സുധാകരന് ആരോപിച്ച.
ഇത്തരം വീഴ്ച്ചകള്‍ക്ക് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ ഉത്തരം പറയണമെന്നും ഇതു സംബന്ധിച്ച വിവരങ്ങള്‍ എഐസിസിയെ അറിയിക്കുമെന്നും സൂധാകരന് വ്യക്്തമാക്കി.
ഭര്‍ത്താവ് നഷ്ടപ്പെട്ട ഭാര്യയുടെ ദു:ഖം സര്‍ക്കാര്‍ മനസ്സിലാക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സുരക്ഷാ വീഴ്ച്ചയെന്ന് പറയുന്നവര്‍ തന്നെ താഴെയിറക്കാന്‍ മുറവിളി കൂട്ടുകയാണെന്ന് പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: