തിരുവനന്തപുരം : പ്ലീനം പരാജയപ്പെട്ടതു മറച്ചുവയ്ക്കാനും നിരാശരായ അണികളെ പിടിച്ചുനിര്‍ത്താനും വേണ്ടി സിപിഎം നടത്തിയ ഗൂഢാലോചനയാണ് കണ്ണൂരിലെ കൊലപാതകമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്. പ്ലീനത്തില്‍ സ്വയം പ്രതിരോധസേന നടപ്പിലാക്കുമെന്ന് സിപിഎം പറഞ്ഞത് അണികള്‍ക്ക് കൊലപാതകം നടത്തുവാന്‍ നേരിട്ട് നല്കിയ ആഹ്വാനമാണ്. ആദര്‍ശം പറയുകയും അതേസമയം കള്ളപ്പണക്കാരുടെയും കുത്തക മുതലാളിമാരുടെയും കയ്യില്‍ നിന്നും കോടികള്‍ വാങ്ങുകയും ചെയ്യുന്നതിലൂടെ പാര്‍ട്ടി ഇന്ന് പൊതു സമൂഹത്തിന് മുന്നില്‍ പരിഹാസപാത്രമായിരിക്കുകയാണ്.
ആദര്ശരാഷ്ട്രീയത്തിലും പാര്‍ട്ടി നേതൃത്തിലുമുള്ള വിശ്വാസം നഷ്ടപ്പെട്ട് അണികളെ ഭീഷണിപ്പെടുത്തി പിടിച്ചുനിര്ത്തുവാനാണ് പാര്‍ട്ടി നേതൃത്വം കണ്ണൂരിനെ വീണ്ടും കലാപ ഭൂമിയാക്കുന്നത്. കണ്ണൂരിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: