തിരുവനന്തപുരം: നഗരത്തിലേക്കുള്ള പ്രധാന പൈപ്പ് ലൈന്‍ അരുവിക്കര ജലശുദ്ധീകരണിക്ക് സമീപം പൊട്ടി. ഇതോടെ നഗരത്തില്‍ കുടിവെള്ള വിതരണം മുടങ്ങി. നഗരത്തിലേക്കുള്ള പ്രധാന കുടിവെള്ള വിതരണ പൈപ്പാണ് പൊട്ടിയത്.
അരുവിക്കര പോലീസ്സ്റ്റേഷന് മുന്നിലെ ബൂസ്റ്റര്‍ പമ്പ്ഹൗസിന് സമീപം ശനിയാഴ്ച രാത്രി എട്ടോടെയാണ് പൊട്ടല്‍ കണ്ടെത്തിയത്. വെള്ളം പൊട്ടിയൊഴുകുന്നത് കണ്ടതോടെ പമ്പിങ് നിര്‍ത്തി. മണ്ണന്തല, കേരളാദിത്യപുരം, കുടപ്പനക്കുന്ന്, ശ്രീകാര്യം, മെഡിക്കല്‍ കോളേജ്, കഴക്കൂട്ടം ഭാഗങ്ങളിലേക്ക് വെള്ളം എത്തിക്കുന്ന പൈപ്പാണ് പൊട്ടിയത്.
രാത്രി വൈകി അറ്റകുറ്റപണികള്‍ ആരംഭിച്ചു. അറ്റകുറ്റപണികള്‍ക്കായി പമ്പിങ് നിര്‍ത്തിവച്ചതിനാല്‍ വെള്ളയമ്പലം ഒബ്സര്വേറ്ററിയില് നിന്നുള്ള ജല വിതരണത്തിലും തടസ്സമുണ്ടായി. 12 വര്‍ഷം പഴക്കുള്ള പ്രീ ട്രസ്ഡ് കോണ്‍ക്രീറ്റ് പൈപ്പിലാണ് പൊട്ടല്‍ കണ്ടെത്തിയത്.
അതേസമയം പൊട്ടിയ പണിയുടെ തകരാറുകള്‍ പരിഹരിക്കാന്‍ നാളെ രാവിലെയോടെ മാത്രമെ സാധിക്കുകയുള്ളുവെന്ന് അധികൃതര്‍ അറിയിച്ചു. കാലപ്പഴക്കമാണ് പൈപ്പ് പൊട്ടാന്‍ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: