കോട്ടയം: നാട്ടകം കോളേജില്‍ വ്യാഴാഴ്ച സിപിഎമ്മിന്റെ നേതൃത്വത്തില്‍ ആരംഭിച്ച അക്രമം സമീപപ്രദേശങ്ങളിലേക്കും വ്യാപിക്കുന്നു. വെള്ളിയാഴ്ച ബിജെപി പ്രവര്‍ത്തകനായ മറിയപ്പള്ളി പുളിവേലില്‍ സന്തോഷിന്റെ വീടിനു നേരെയാണ് സിപിഎമ്മുകാര്‍ അക്രമം അഴിച്ചുവിട്ടത്. വീടിന്റെ മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന മാരുതി ഓമ്നിവാനിന്റെ മുന്‍വശത്തെ ചില്ലുകള്‍, വീടിന്റെ ജനാലചില്ലുകള്‍, ഭിത്തിയില്‍ സ്ഥാപിച്ചിരുന്ന ഫോട്ടോകള്‍ എന്നിവ അക്രമികള്‍ തകര്‍ത്തു. രാത്രി 10.30ഓടെയാണ് ആക്രമണം നടന്നത്.
സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകരും മറിയപ്പള്ളി സ്വദേശികളുമായ അരുണോദയത്തില്‍ അരുണ്‍ഷാജി, അമ്പിളി എന്നറിയപ്പെടുന്ന കൃപിന്, ലീലാസദനത്തില്‍ രാജ്കിരണ്, മഠത്തില്‍ കളത്തില്‍ വീരപ്പന് രാജേഷ് എന്നറിയപ്പെടുന്ന രാജേഷ്, സുമോദ്, ജോബി, ബംബിള്‍ രാജേഷ്, കൈനടിയില്‍ മോന്സണ്, പ്രമോദ് പ്രകാശ് തുടങ്ങി പതിനഞ്ചോളം വരുന്ന സംഘമാണ് ആക്രമണം നടത്തിയത്. മാരകായുധങ്ങളുമായി എത്തിയ സംഘം വീടിനുള്ളില്‍ കയറി സന്തോഷിനെ കമ്പിവടിക്ക് അടിച്ച് പരിക്കേല്‍പ്പിച്ചു. ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സന്തോഷ് സുഖം പ്രാപിച്ചു വരുന്നു. സ്ഥലത്ത് അമ്പതോളം പോലീസ് ഉദ്യോഗസ്ഥര്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: