ശബരിമല : അസുഖബാധിതനായ വലിയ തന്ത്രി താഴമണ്‍ മഠം കണ്ഠരര് മഹേശ്വരരെ മകന് കണ്ഠരര് മോഹനരര് സന്ദര്‍ശിച്ചു. എന്നാല്‍ ദേവസ്വം ബോര്‍ഡിന്റെ വിലക്കുള്ളതിനാല്‍ അദ്ദേഹം സോപാനത്തെത്തി ദര്‍ശനം നടത്തിയെങ്കിലും ശ്രീകോവിലിനുള്ളില്‍ പ്രവേശിച്ചില്ല.
ഒഴാഴ്ച്ച മുന്‍പ് മഹേശ്വര്ക്ക് പനിയും ഒച്ചയടപ്പും മൂലം ശാരീരിക അശ്വസ്ഥതകള്‍ ഉണ്ടായതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ എത്തി വൈദ്യസഹായം ലഭ്യമാക്കിയിരുന്നു. ഈ സമയം മോഹനര് തിരുപ്പൂരിലായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം നാട്ടിലെത്തിയത് അറിഞ്ഞ് മോഹനരരെ കാണണമെന്ന് വലിയ തന്ത്രി ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ഇന്നലെ രാവിലെ മോഹനരര് സന്നിധാനത്ത് എത്തിയത്.
സോപാനത്ത് എത്തി ശബരീശ ദര്‍ശനം നടത്തി ഗണപതിയെയും നാഗരാജാവിനെയും തൊഴുതശേഷം തന്ത്രി മുറിയിലെത്തി. മോഹനരരെ കണ്ടതോടെ വലിയ തന്ത്രി കണ്ഠരര് മഹേശ്വ ഋ പൊട്ടിക്കരഞ്ഞ് കൊണ്ട് മകനെ ആലിംഗനം ചെയ്തു. തുടര്‍ന്ന് ഇരുവരും മുറിക്കുള്ളിലേക്ക് പോയി. വലിയ തന്ത്രിക്ക് ശാരീരിക അശ്വസ്ഥതകള്‍ ഉണ്ടായതിനെ തുടര്‍ന്ന് കണ്ഠരര് മഹേശ്വരുടെ ഭാര്യ ദേവകി ദേവി സന്നിധാനത്ത് കുറച്ച് ദിവസമായി തങ്ങിയിരുന്നു. തുടര്‍ന്ന് ഉച്ചപൂജയും തൊഴുത ശേഷം സന്നിധാനത്തുണ്ടായിരുന്ന അമ്മ ദേവകി ദേവിയെയും കൂട്ടി കണ്ഠരര് മോഹനര് സന്നിധാനത്ത് നിന്നും മടങ്ങി.
ഭഗവാന് തന്ന അംഗീകാരമാണ് ശബരിമല തന്ത്രി പദമെന്നും താന്‍ ഇവിടെ എത്തി അയ്യപ്പ സ്വാമിക്ക് പൂജ ചെയ്യുന്ന കാര്യം എല്ലാം അയ്യപ്പ സ്വാമി തീരുമാനിക്കുമെന്നും താഴ്മണ്‍ മഠത്തിലെ താന്ത്രിക സ്ഥാനം പരമ്പരാഗതമായി ലഭിച്ചതാണെന്നും ബാക്കി അയ്യപ്പ സ്വാമി തീരുമാനിക്കും മെന്നും കണ്ഠരര് മോഹനര് പറഞ്ഞു. തന്ത്ര വിദ്യാപീഠം വര്‍ക്കിംങ്ങ് പ്രസിഡന്റ് മുല്ലപ്പള്ളി കൃഷ്ണന് നമ്പൂതിരി അയ്യപ്പ ധര്‍മ്മ പ്രചാര സഭ ദേശീയ ജനറല്‍ സെക്രട്ടറി മധു മണി മല , ശബരി മല മുന്‍ മേല്‍ശാന്തി എഴിക്കോട് ശശി നമ്പൂതിരി,മുന്‍ കീഴ്ശാന്തി സുരേഷ്പോറ്റി എന്നിവര്‍ കണ്ഠരര് മോഹനര്ക്കൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: