ശബരിമല : അപ്പം, അരവണ പ്ലാന്റില്‍ ജോലി നോക്കുന്ന 200 ജീവനക്കാര്‍ക്കും യൂണിഫോം നല്‍കും.
ഒരു ജീവനക്കാരന് രണ്ട് ജോഡി യൂണിഫോമാണ് നല്‍കുക. കാവി കളര്‍ മുണ്ടും കാവി നിറത്തിലുള്ള ഷര്‍ട്ടുമാണ് യൂണിഫോമായി നല്‍കുന്നത്. ഇതിനാവശ്യമായ 400 മുണ്ടും 400 ഷര്‍ട്ടും ഇന്നലെ സന്നിധാനത്ത് എത്തിച്ചു.
ശബരിമല എക്സിക്യൂട്ടീവ് ഓഫീസില്‍ സ്പോണ്‍സറുടെ പ്രതിനിധിയും, ചെന്നൈയിലെ വാര്‍ത്താ തെലുങ്കു പത്രം മാനേജരുമായ എം.രാമകൃഷ്ണന് ദേവസ്വം ബോര്‍ഡ് മെംബര്‍ സുഭാഷ് വാസുവിന് യൂണിഫോം കൈമാറി. ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍ ബി. മോഹന്‍ദാസ്, ദേവസ്വം വിജിലന്‍സ് എസ്.പി. സി പി ഗോപകുമാര്‍, പോലീസ് സ്പെഷ്യല്‍ ഓഫീസര്‍ പി.എന്‍. ഉണ്ണിരാജന്, ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ സുഭാഷ് ചന്ദ്രന്, അസിസ്റ്റന്റ് കള്‍ച്ചറല്‍ ഡയറക്ടര്‍ ഷാജി ശര്‍മ്മ, പി ആര് ഒ മുരളി കോട്ടയ്ക്കകം എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: