ഞാനാഗ്രഹിക്കുന്നത്, വിശ്വാസങ്ങളിലും അഭിപ്രായങ്ങളിലും മനുഷ്യന് അകപ്പെട്ടുകൂടെന്നാണ്. എന്തുകൊണ്ടെന്നാല്‍, അനുഭവിക്കുന്നതും അറിയുന്നതിനുമുള്ള വഴി അതല്ല. മരണത്തെപ്പറ്റി ചിന്തിക്കുന്നതിലൂടെ വിശ്വാസപ്രമാണങ്ങളും, സിദ്ധാന്തങ്ങളുമല്ലാതെ മേറ്റ്ന്തു കണ്ടെത്താന്‍ കഴിയും? അറിയപ്പെട്ടതിനപ്പുറത്തേക്ക് ചിന്ത ഒരുവനെ കൊണ്ടുപോകുന്നില്ല. മരണമാകട്ടെ അറിയപ്പെടാത്തതും.
ചിന്തിക്കുന്നതിലൂടെ അതിനെ അറിയാനാവില്ല. നിങ്ങളുടെ ശ്രദ്ധ ജീവിതത്തിന് നേരെയായിരിക്കട്ടെയെന്ന് ഞാനാഗ്രഹിക്കുന്നു. ജീവിതം – ‘ഇപ്പോള്‍, ഇവിടെ’ ആകുന്നു. ഒരുവന് ഇതിലേക്ക് പ്രവേശിക്കാവുന്നതാണ്. മരണം ഒരിക്കലും ‘ഇപ്പോള്‍ ഇവിടെ’ അല്ല. ഒന്നുകിലത് ഭാവിയിലാണ്. അല്ലെങ്കില്‍ ഭൂതത്തില്‍. മരണം ഒരിക്കലും വര്ത്തമാനത്തിലല്ല. ഈ സത്യം എപ്പോഴെങ്കിലും നിങ്ങളുടെ ശ്രദ്ധയില്‍വന്നിട്ടുണ്ടോ? മരണം ഒരിക്കലും വര്ത്തമാനത്തിലല്ലെന്നത്? എന്നാല്‍, ജീവിതം എല്ലായ്പ്പോഴും വര്‍ത്തമാനത്തിലാണ്. ഭൂതത്തിലോ ഭാവിയിലോ അല്ല. അതുണ്ടെങ്കില്‍, ഇപ്പോഴുണ്ട്; അല്ലെങ്കില്‍ ഒരിക്കലുമില്ല. അതിനാല്‍, അതിനെ അറിയാനാകും. എന്തുകൊണ്ടെന്നാല്‍ അത് ജീവിക്കപ്പെടാന്‍ കഴിയും.
– ഓഷോ
പ്രതികരിക്കാൻ ഇവിടെ എഴുതുക: