ഇരുളടഞ്ഞ ഈ പാതയില്‍ ഏക മാര്‍ഗ്ഗദീപം ഗുരുവിന്റെ അറിവന്റേതാണ്. അദ്ദേഹത്തോടുള്ള സമര്‍പ്പണമാണ്. ഒരു ഗുരുവിന് ധാരാളം ശിഷ്യന്മാരുണ്ടാകാം ഓരോരുത്തരുടെയും പാത വ്യത്യസ്തമാണ്. അതെല്ലാം അറിയുന്ന ആളിന് മാത്രമേ ഗുരുവാകാന്‍ കഴിയൂ. ഗുരു ശിഷ്യന് വഴി പറഞ്ഞുകൊടുക്കുകയല്ല ചെയ്യുന്നത്. വഴി അവനവന് നടക്കുമ്പോള്‍ മുന്നില്‍ സ്വയം തെളിയുകയാണ്. അതിലെ തടസ്സങ്ങള്‍ ഗുരു തെളിക്കുന്ന ദീപത്തിന്റെ വെളിച്ചത്തില്‍ അവന് കാണാന്‍ കഴിയുന്നു. അവ മറികടക്കാന്‍ വേണ്ട ശക്തിയും പ്രചോദനവും പകരുന്നതും ഗുരുവാണ്. ശിഷ്യന് ഗുരുവിന്റെ പാദങ്ങളെ നിഴല്‍പോലെ പിന്തുടര്ന്നാല് മാത്രം മതി ലക്ഷ്യത്തിലെത്താന്‍. പക്ഷേ, ജാഗ്രത വേണം. ശ്രദ്ധ വേണം. ഗുരു വഴിയിലെ കുണ്ടും കുഴിയും കാട്ടിത്തരും, അവയില്‍ തട്ടി വീഴാതിരിക്കാന്‍ നമ്മള് തന്നെ മനസ്സ് വെയ്ക്കണം. എത്ര പ്രാവശ്യം വീണാലും പിടിച്ചെണീപ്പിക്കാന്‍ ഗുരു തൊട്ടുമുന്നില്‍ത്തന്നെ എപ്പോഴും ഉണ്ടായിരിക്കും. അതാണ് അവിടുത്തെ കരുണ.
– മാതാ അമൃതാനന്ദമയീദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: