ഗോവ: സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ തെഹല്‍ക്ക എഡിറ്റര്‍ തരുണ്‍ തേജ്പാലിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്ന ഗോവാ ജഡ്ജി ഇന്നുച്ചവരെ അറസ്റ്റുചെയ്യരുതെന്ന ഉത്തരവിട്ടു. ഇന്നു ജാമ്യ വാദത്തില്‍ വിധി പറയും. അതേ സമയം തേജ്പാലിനു വേണ്ടി കോടതിയില്ഹാജരായ വക്കീലന്മാരെ ജഡ്ജ് കണക്കിനു ശാസിച്ചു.
ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ തേജ്പാല്‍ ഉച്ചയ്ക്ക് 2.39 ന് ന്യൂഡല്‍ഹിയില്‍നിന്ന് ഗോവയിലേക്ക് തിരിച്ചു. ഭാര്യയ്ക്കും മകള്‍ക്കും സഹോദരനുമൊപ്പമാണ് അദ്ദേഹം വിമാനത്താവളത്തിലെത്തിയത്. ഗോവയില്‍ എത്തിയാലുടന്‍ തേജ്പാല്‍ അറസ്റ്റിലാകുമെന്നായിരുന്നു സൂചന. കേസിലെ വാദിയായ പെണ്‍കുട്ടിയുടെ ആരോപണങ്ങള്‍ നുണയാണെന്നും ബിജെപിയുടെ രാഷ്ട്രീയ ഗൂഢാലോചനയാണെന്നും വാദിച്ചതിനെ കോടതി വിമര്‍ശിച്ചു. പെണ്‍കുട്ടിയുടെ പേരു പറഞ്ഞ് പരാതിക്കാരിയെ അപമാനിക്കുകയാണോ എന്നും കോടതി ചോദിച്ചു. കേസ് കുറ്റകൃത്യമായാണ് കോടതി കാണുന്നതെന്നും അതിന്റെ രാഷ്ട്രീയം പരിഗണനയിലില്ലെന്നും കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: