ശബരിമല: അലക്ഷ്യമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തീര്‍ത്ഥാടകര്‍ക്ക് അപകടം വിതക്കുന്നു. കോടിക്കണക്കിന് അയ്യപ്പഭക്തരെത്തുന്ന ശബരിമല സന്നിധാനത്തും മാളികപ്പുറത്തമ്മയുടെ ശ്രീകോവിലിനു മുന്‍ഭാഗത്തുനിന്നും പാണ്ടിത്താവളം വലിയ നടപ്പന്തലിലേക്കുമുള്ള ഭാഗത്തെ നിര്‍മ്മാണമാണ് ഭക്തര്‍ക്ക് അപകടം ഉണ്ടാക്കുന്നത്. സന്നിധാനത്തെ ഗണപതി കോവിലിനുസമീപം വെച്ചിരിക്കുന്ന കാണിക്കവഞ്ചിയാണ് ഭക്തര്‍ക്ക് ഏറെ അപകടം ഉണ്ടാക്കുന്നത്.
കാണിക്കവഞ്ചിയുടെ താഴ്ഭാഗത്തായി പണം ചാക്കിലേക്ക് മാറ്റുന്നതിനായി തകിട് പുറത്തേക്ക് നീട്ടിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഏറെ തിരക്കുള്ള ഈ ഭാഗത്ത് ഈ തകിടില്‍ തട്ടി ഭക്തരുടെ കാലുകള്‍ മുറിയുന്നത് പതിവായിരിക്കുകയാണ്. ഇത്തരത്തില്‍ സോപാനത്തിനു സമീപം ആളുകളുടെ കാലില്‍നിന്നും ചോരപൊടിയുന്നത് ക്ഷേത്ര പരിശുദ്ധിക്കുതന്നെ മങ്ങലേല്‍പ്പിക്കുകയാണ്. അയ്യപ്പദര്‍ശനം ലഭിച്ച സായൂജ്യത്തില്‍ മേറ്റ്ല്ലാ ചിന്തകളും മറന്നെത്തുന്നവര്ക്ക് ദേവസ്വം ബോര്‍ഡിന്റെ ഈ നടപടി ശരീരഭാഗങ്ങള്‍ മുറിയുന്നതുമാത്രമല്ല വന്‍ മനോവേദനയുമാണ് വിശ്വാസികള്‍ക്ക് സമ്മാനിക്കുന്നത്. പാണ്ഡിത്താവളത്തില്നിന്നും വലിയ നടപന്തലിലേക്ക് വരുന്ന ഭാഗത്ത് മൂര്‍ച്ചയേറിയ കമ്പികള്‍ ഇളകി ഉയര്‍ന്നു നില്‍ക്കുകയാണ്. അരവണ, അപ്പം, കൗണ്ടറുകള്‍ ഈ ഭാഗത്തുള്ളതിനാല്‍ നിരവധി ഭക്തരാണ് ഈ ഭാഗത്തേക്ക് കടന്നുവരുന്നത്. മൂര്‍ച്ചയേറിയതും തുരുമ്പു പിടിച്ചതുമായ കമ്പികളില്തട്ടി ഇവരുടെ കാലുകള്‍ മുറിയുന്നതും പതിവാണ്.രാത്രികാലങ്ങളിലാണ് ഇവിടെ ഇത്തരത്തില്‍ ആളുകള്‍ അപകടത്തില്‍പെടുന്നത്. കൂടാതെ വലിയനടപന്തലിലും, മാളികപ്പുറത്തിനുമുന് ഭാഗത്തുള്ള മുറ്റത്തും വിരിവെക്കുന്ന ഭക്തര്‍ക്കിടയിലൂടെ രാത്രികലങ്ങളില്‍ ട്രാക്ടറുകളുടെ ഓട്ടവും വലിയ അപകട ഭീഷണിയാണ് ഉയര്‍ത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: