ശബരിമല : ഇഴജന്തുക്കള്‍, വന്യജീവികള്‍, എന്നിയുടെ അക്രമണങ്ങളില്‍ നിന്നും തീര്‍ത്ഥാടകരെ രക്ഷപെടുത്താന്‍ സന്നിധാനത്ത് മൂന്നുപേര്‍ സദാജാഗരൂകരായുണ്ട്. സന്നിധാനം ഫോറസ്റ്റ് ഓഫീസിലെ ഗോപി, ഗിരീഷ്, വിഷ്ണു എന്നിവരാണിത്. സ്നേക്ക് ക്യാച്ചര്‍ തസ്തികയിലേക്കാണ് ഗോപിയെ അധികൃതര്‍ നിയമിച്ചിരിക്കുന്നത്. മറ്റ് രണ്ടുപേരെ ഇയാളുടെ സഹായികളായും. മണ്ഡലകാലം ആരംഭിച്ച് 15 ദിവസം പിന്നിടുമ്പോള്‍തന്നെ 94 വിഷപ്പാമ്പുകളേയും മരപ്പട്ടിയുള്പ്പെടെയുള്ള കാട്ടുമൃഗങ്ങളേയും ഇവര്‍ പിടികൂടി ഉള്ക്കാട്ടിലേക്കയച്ചിട്ടുണ്ട്. ഭക്തലക്ഷങ്ങളെത്തിച്ചേരുന്ന സോപാനം, പാണ്ടിത്താവളം, ബെയ്ലിപാലം, നടപ്പന്തല്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുമാണ് വിഷപ്പാമ്പുകളെ ഇവര്‍ കൂടുതലായും പിടികൂടിയിരിക്കുന്നത്. ഇതില്‍ ഉഗ്രവിഷമുള്ള മൂര്‍ഖന്‍പാമ്പുകളും ശംഖുവരയനും പിടിയിലായിട്ടുണ്ട്. 04735 202074 എന്ന ഫോണിലേക്ക് സന്ദേശമെത്തുന്നതോടെ ഇവരുടെ ഉപകരണങ്ങളായ എക്കോ ടോംസ്റ്റിക്ക്, സേഫ് സ്നേക്ക് ക്യാച്ചര്‍, സ്റ്റിക്ക് തുടങ്ങിയവയുമായി സംഘം പായുകയാണ്. 24 മണിക്കൂറും ഇവര്‍ ജാഗരൂഗരായിതന്നെയാണ് പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നത്.
ഗിരീഷും വിഷ്ണുവും അനധികൃത കച്ചവടങ്ങള്‍ ഒഴിപ്പിക്കാനും ആനയിറങ്ങുമ്പോള്‍ ഇവയെ ഓടിക്കാനും അധികൃതര്‍ക്കൊപ്പം മുന്നിട്ടിറങ്ങാറുണ്ട്. എന്നിരുന്നാലും ദേവസ്വം ബോര്‍ഡ് നല്കുന്ന ദിവസ വേതനത്തില്‍ ഇവര്‍ക്കുള്ള മനോദുഖം ഒളിച്ചുവെയ്ക്കുന്നില്ല. അപകടംപിടിച്ച ഈ ജോലി ചെയ്യുമ്പോഴും ഇവര്‍ക്ക് ലഭിക്കുന്നത് തുച്ഛമായ 400 രൂപാ മാത്രമാണ്. അയ്യപ്പന്റെ സന്നിധിയിലെത്തിച്ചേരുന്ന ഭക്തര്‍ക്ക് ഇത്തരത്തിലുള്ള ഒരു അപകടവും സംഭവിക്കാതിരിക്കാന്‍ ഭഗവാന്റെ അനുഗ്രഹത്താല്‍ തങ്ങള്‍ക്ക് സാധിക്കുന്നുണ്ടെന്ന് ഇവര്‍ പറഞ്ഞു.
സന്തോഷ് കുമാര്‍. ബി
പ്രതികരിക്കാൻ ഇവിടെ എഴുതുക: