കോട്ടയം: ആള് കേരളാ ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന് 29-ാമത് ജില്ലാ സമ്മേളനം ഡിസംബര്‍ 3ന് കറുകച്ചാല്‍ ശ്രീനികേതന്‍ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 9ന് ജില്ലാ പ്രസിഡന്റ് റ്റോമി പാറപ്പുറം പതാക ഉയര്‍ത്തും. പ്രതിനിധി സമ്മേളനം, പൊതുസമ്മേളനം, ട്രേഡ്ഫെയര്‍, പ്രകടനം, ഫോട്ടോഗ്രാഫി മത്സരം- പ്രദര്‍ശനം, അവാര്‍ഡ് വിതരണം തുടങ്ങി വിവിധ പരിപാടികള്‍ സമ്മേളനത്തോടനുബന്ധിച്ച് നടക്കും. രാവിലെ 10ന് പൊതുസമ്മേളനം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യും.
ജില്ലയിലെ എകെപിഎഅംഗങ്ങളെ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിക്കുന്ന ഡയറക്ടറിയുടെ പ്രകാശനം ഡോ.എന്‍.ജയരാജ് എംഎല്‍എ നിര്‍വ്വഹിക്കും. പ്രതിനിധി സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ജി.രാജു ഉദ്ഘാടനം ചെയ്യും.
സംസ്ഥാന വൈസ് പ്രസിഡന്റ് സജീവ് വസദിനി, മുന്‍ സംസ്ഥാന പ്രസിഡന്റ് ജോസ് മുണ്ടക്കല്‍, സംസ്ഥാന പിആര്‍ഒ എന്‍.ഹരിലാല്‍, വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് പ്രസിഡന്റ് ഇ.സി.ചെറിയാന്, എകെപിഎജില്ലാ സെക്രട്ടറി മുജീബ് വാരിശ്ശേരി, ഹാരീസ് മണ്ണഞ്ചേരി, അനി വാകത്താനം, സൈമണ്‍ ജോണ്‍, ബിനു പനച്ചിക്കാട്, സോംജി പാലാ തുടങ്ങിയവര്‍ സംസാരിക്കും. പത്രസമ്മളനത്തില്‍ ജില്ലാ പ്രസിഡന്റ് ടോമി പാറപ്പുറം, സെക്രട്ടറി മുജീബ് വാരിശ്ശേരി, ബിനു പനച്ചിക്കാട്, സൈമണ്‍ ജോണ്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: