ഇസ്ലാമബാദ്: പാക്കിസ്ഥാന്റെ സൈനിക മേധാവിയായി ജനറല്‍ റഹീല്‍ ഷെരീഫ് ചുമതലയേറ്റു. പ്രധാനമന്ത്രി നവാസ് ഷെരീഫ് തന്നെയാണ് 600000പരം വരുന്ന പാക്കിസ്ഥാന് സേനയുടെ മേധാവിയായി ഷെരീഫിനെ തെരഞ്ഞെടുത്തത്.
ജനറല്‍ അഷ്ഫാഖ് പര്‍വ്വേസ് കയാനി വിരമിക്കുന്ന ഒഴിവിലേക്കാണ് റഹീല്‍ ഷെരീഫിനെ നിയമിച്ചത്. ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് കമ്മിറ്റി ചെയര്‍മാനായി ലഫ്. ജനറല്‍ റഷീദ് മഹൂദിനെ സര്‍ക്കാര്‍ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: