ഡോ. ഹര്‍ഷ് വര്ദ്ധന്
ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാണ് ഡോ. ഹര്‍ഷ് വര്ദ്ധന്. 2008 ല്‍ ദല്‍ഹിയിലെ കൃഷ്ണാ നഗര്‍ നിയോജക മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ദീപികാ ഖുല്ലാറിനെ പരാജയപ്പെടുത്തിയാണ് ഇദ്ദേഹം എംഎല്‍എയായത്. 1954 ഡിസംബര്‍ 13 ന് ദല്‍ഹിയില്‍ ജനിച്ച വര്ദ്ധന് കുട്ടിക്കാലം മുതല്‍ ആര്‍എസ്എസ്സുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. മെഡിസിനില്‍ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ ഹര്‍ഷ് വര്ദ്ധന് 1993 ല്‍ ബിജെപിയുടെ ടിക്കറ്റില്‍ കൃഷ്ണാ നഗര്‍ മണ്ഡലത്തില്‍ നിന്നും ജയിച്ചു. ദല്‍ഹി മന്ത്രിസഭയില്‍ നിയമ മന്ത്രിയായും ആരോഗ്യ മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1996ല്‍ വിദ്യാഭ്യാസ മന്ത്രിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1994 ല്‍ ആരോഗ്യമന്ത്രിയായിരുന്നപ്പോള്‍ പോളിയോ നിര്‍മാര്‍ജനം ഫലവത്തായി നടപ്പിലാക്കിയതിന് ലോകാരേഗ൹ സംഘടനയുടെയും യുഎന്നിന്റെയും അടക്കം പ്രശംസയ്ക്ക് ഹര്‍ഷ് വര്ദ്ധന് പാത്രമായി. 1994 ല്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ഐഎംഎ പ്രസിഡന്റ് പ്രത്യേക പുരസ്കാരം, 1998 ല്‍ വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ ഡയറക്ടര്‍ ജനറല്‍ -പോളിയോ നിര്‍മാര്‍ജനത്തിന്റെ മെഡല്‍, 2011 ലെ റോട്ടറി ഇന്‍ര്‍നാഷണലിന്റെ പോളിയോ നിര്‍മാര്‍ജന പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. അടുത്ത ദല്‍ഹി മുഖ്യമന്ത്രിയെന്നു ദല്‍ഹിയില്‍ വോട്ടര്‍മാര്‍ ഇപ്പോഴേ ഹര്‍ഷ വര്‍ധനെ വിശേഷിപ്പിച്ചുതുടങ്ങി.
ഷീലാ ദീക്ഷിത്ത്
1998 -ല്‍ മൂന്നാം വട്ടം ദല്‍ഹിയുടെ മുഖ്യമന്ത്രിയായിഷീലാ ദീക്ഷിത്ത്. 2013 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാണിക്കുന്നതും ദീക്ഷിത്തിനെയാണ്. 2013 തെരഞ്ഞെടുപ്പിലും ദീക്ഷിത്തിന് കോണ്‍ഗ്രസിനെ ജയിപ്പിക്കാനായാല്‍ നാലാംവട്ട വിജയം അവകാശപ്പെടാം. 1938 മാര്‍ച്ച് 31 ന് പഞ്ചാബിലെ അംബാലയിലാണ് ദീക്ഷിത്തിന്റെ ജനനം. ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കി. മുന്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണറായ അന്തരിച്ച ഉമാശങ്കര്‍ ദീക്ഷിത്തിന്റെ മകനും ഐഎഎസ് കാരനുമായ വിനോദ് ദീക്ഷിത്താണ് ഭര്‍ത്താവ്. 1984 മുതല്‍ 89 വരെ ഉത്തര്‍ പ്രദേശിലെ കനൗജ് നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. യുണൈറ്റ്ഡ് നാഷണല്‍ കമ്മീഷന് വിമണ്‍ സ്റ്റാറ്റസിന്റെ പ്രതിനിധിയായി അഞ്ച് വര്‍ഷം പ്രവര്‍ത്തിച്ചിട്ടുണ്ട്.
അരവിന്ദ് കെജ്രിവാള്
സാമൂഹിക പ്രവര്ത്തകന് എന്ന നിലക്കാണ് അരവിന്ദ് കെജ്രിവാള് അറിയപ്പെടുന്നത്. സാമൂഹിക മാറ്റത്തിനായി സര്‍ക്കാരിനെതിരെ അദ്ദേഹം നിരവധി സമരങ്ങള്‍ നയിച്ചിട്ടുണ്ട്. 1968 ആഗസ്റ്റ് 16ന് ഹരിയാനയിലാണ് ജനനം. ഐഐറ്റി ഖരക്പൂറില്‍ ബിരുദവും മെഡിക്കല്‍ എഞ്ചിനിയറിങ്ങും പൂര്‍ത്തിയാക്കി. ഐആര്‍എസ്, ജോയിന്റ് കമ്മീഷണറായി ഇന്‍കം ടാക്സ് വകുപ്പിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2006ല്‍ നേതൃപാടവത്തിന് രമോണ്‍ മഗ്സായി അവാര്‍ഡിന് അര്‍ഹനായി. വിവരാവകാശ നിയമം നടപ്പിലാക്കുന്നതിനായി തുടക്കം മുതല്‍ പ്രവര്‍ത്തിച്ചതും കെജ്രിവാളാണ്. അണ്ണാ ഹസാരയോടൊപ്പം ലോക്പാല്‍ ബില്ലിനായുള്ള സമരത്തിലും ഇദ്ദേഹം സജീവമായിരുന്നു. 2012 ല്‍ ആം ആദ്മി പാര്‍ട്ടി(എഎപി) രൂപീകരിക്കുകയും 2013ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ദല്‍ഹിയില്‍ മത്സരിക്കുകയും ചെയ്യുന്നു.
അജയ് മാക്കന്
നിലവിലെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടി(ഐഎന്‍സി) യുടെ ജനറല്‍ സെക്രട്ടറിയാണ് അജയ് മാക്കന്. 15-ാം ലോകസഭയിലെ ന്യൂദല്‍ഹി നിയോജകമണ്ഡലത്തില്‍ നിന്നും ജയിച്ച എംപിയും കൂടിയാണ്. 1964 ജനുവരി 12 ന് ജനിച്ച മാക്കന് 1985 ലെ ദല്‍ഹി യൂണിവേഴ്സിറ്റി സ്റ്റുഡന്‍സ് യൂണിയന്റെ പ്രസിഡന്റായതു മുതലാണ് രാഷ്ട്രീയത്തില്‍ സജീവമാകുന്നത്. ഇന്ത്യന്‍ മുന്‍ രാഷ്ട്രപതി ശങ്കര്‍ ദയാല്‍ ശര്‍മ്മയുടെ ബന്ധു കൂടിയാണ് മുന്‍ ഭവന ദാരിദ്ര്യ നിര്‍മ്മാര്‍ജന മന്ത്രിയായ അജയ് മാക്കന്. 2009 ല്‍ കേന്ദ്ര സഹമന്ത്രി, 2007 ല്‍ എഐസിസിലെ സ്ഥിരാംഗം തുടങ്ങിയ ചുമതലകളും വഹിച്ചിട്ടുണ്ട്.
വിജയ് ഗോയല്‍
ബിജെപിയുടെ ദല്‍ഹിയിലെ പ്രസിഡന്റാണ് വിജയ് ഗോയല്‍. ദല്‍ഹി വിദ്യാര്‍ത്ഥി യൂണിയന്റെ യൂണിയന് പ്രസിഡന്റായി ചുമതല വഹിച്ചിട്ടുണ്ട്. സാദാര്‍, ചാന്ദിനി ചൗക്ക് എന്നീ നിയോജകമണ്ഡലങ്ങളെ പ്രതിനിധീകരിച്ച് 11, 12, 13 എന്നീ ലോകസഭകളില്‍ അംഗമായിരുന്നു. കേന്ദ്ര തൊഴില്‍ സഹമന്ത്രി പാര്‍ലമെന്ററി ഉപസ്ഥാനപതി തുടങ്ങിയ ചുമതലകളും ഇദ്ദേഹം വഹിച്ചിട്ടുണ്ട്. മുന്‍ നിയമസഭാ സ്പീക്കര്‍ ചാര്ട്ടിലാല് ഗോയലിന്റെ മകനായി 1954 ജനുവരി 4ന് ജനിച്ചു. കുട്ടിക്കാലം തൊട്ട് ആര്‍എസ്എസ്സിന്റെ ശാഖയില്‍ സജീവമായിരുന്ന ഗോയല്‍ പില്ക്കാലത്ത് വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എബിവിപിയില്‍ ഖജാന്‍ജിയായി പ്രവര്‍ത്തിച്ചു. യൂണിവേഴ്സിറ്റി വ്യാജ സര്‍ട്ടിഫിക്കറ്റിനെതിരെ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചു. അടിയന്തരാവസ്ഥ കാലത്ത് ഗോയല്‍ ജയിലിലടക്കപ്പെട്ടു.
വിജയ് കുമാര്‍ മല്‍ഹോത്ര
ദല്‍ഹി നിയമസഭയിലെ പ്രതിപക്ഷ നേതാവാണ് വിജയ് കുമാര്‍ മല്‍ഹോത്ര. 1931 ഡിസംബര്‍ 3 ന് ലഹോര്‍ നഗരത്തില്‍ ജനിച്ചു. ദല്‍ഹി സദര്‍, ദക്ഷിണ ദല്‍ഹി എന്നീ നിയോജക മണ്ഡലങ്ങളില്‍ നിന്നും 9,10 ലോകസഭകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 1967 ല്‍ ദല്‍ഹി മെട്രോ പൊളിറ്റനിലെ ചീഫ് എക്സിക്യൂട്ടീവ് കൗണ്‍സിലര്‍, 1977 ല്‍ ജനതാ പാര്‍ട്ടിയുടെ പ്രസിഡന്റ്, ബിജെപിയുടെ പ്രസിഡന്റ്, ബിജെപി പാര്‍ലമെന്ററി പാര്‍ട്ടിയുടെ ഡപ്യൂട്ടി നേതാവ് തുടങ്ങിയ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഹിന്ദി ഭാഷയില്‍ ഡോക്ടറേറ്റ് നേടിയ മല്‍ഹോത്ര, രാഷ്ട്രീയ പ്രവര്ത്തകന്, സാമൂഹിക പ്രവര്ത്തകന് തുടങ്ങിയ നിലകളില്‍ പ്രശസ്തനാണ്. 2008 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി മല്‍ഹോത്രയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: