എരുമേലി: ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായി ലക്ഷകണക്കിന് തീര്‍ത്ഥാടകര്‍ എത്തുന്ന എരുമേലിയില്‍ പാതയില്‍ അടക്കമുള്ള വണ്‍വേ സംവിധാനം ഏര്‍പ്പെടുത്തുന്നത് എല്ലാ വശങ്ങളും പരിശോധിച്ച ശേഷമേ നടപ്പാക്കുകയുള്ളുവെന്ന് എഡിജിപി ഹേമചന്ദ്രന് പറഞ്ഞു. എരുമേലിയിലെ പൊലിസ് സുരക്ഷ കാര്യങ്ങള്‍ വിലയിരുത്താന്‍ എത്തിയതായിരുന്നു അദ്ദേഹം. ശബരിമല ദര്‍ശനത്തിനായി എത്തുന്ന ഭക്തരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നതിനാല്‍ വെര്‍ച്ചല്‍ക്യൂ സംവിധാനത്തിനായി പമ്പയില്‍ കൂടുതല്‍ കൗണ്ടറുകള്‍ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
തിരക്കു കൂടുന്നതനുസരിച്ച് ക്യൂവിന്റെ സംവിധാനം മാറില്ല. എരുമേലിയിലെ തീര്‍ത്ഥാടകരുടെ തിരക്ക് കൂടുന്നതനുസരിച്ച് മതിയായ പൊലിസുകാരെ നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എസ്. സുരേഷ് കുമാര്‍, മണിമല സിഐ അശോക് കുമാര്‍, എരുമേലി എസ്ഐ ഇ.പി. റെജി, മണിമല എസ്ഐ പി.സി. ഷാബു തുടങ്ങിയവരും കൂടെയുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: