കോട്ടയം: കുമരകം പക്ഷി സംരക്ഷണ മേഖല ഇക്കോ സെന്‍സിറ്റീവ് സോണ്‍ ആയി പ്രഖ്യാപിക്കണമെന്ന് വേമ്പനാട് കായല്‍ സംരക്ഷണ സമിതി പ്രസിഡന്റ് എം.ജെ. ശിവദാസ് ആവശ്യപ്പെട്ടു. വിവിധതരം പക്ഷികളുടെ ആവാസ കേന്ദ്രമായ കുമരകം പക്ഷി സങ്കേതം വേനല്‍കാലമാകുന്നതോടെ ലോകത്തിന്റെ പലഭാഗത്തുനിന്നും പറന്നെത്തുന്ന പക്ഷികള്‍ക്കുവേണ്ടി സൗകര്യവും സംരക്ഷണവും ഒരുക്കേണ്ടതിനു പകരം അതിശക്തമായ ലൈറ്റുകളും മോട്ടോര്‍ ബോട്ടുകളുടെ ശബ്ദമലിനീകരണവുമാണ് ഇവിടെയുള്ളത്. ഇവിടെ ഉള്ള പക്ഷികള്‍ തന്നെ സ്ഥലം കാലിയാക്കുന്ന അവസ്ഥ സംജാതമാകുന്നതിനു മുമ്പ് ഈ പക്ഷി സങ്കേതവും പരിസരപ്രദേശവും പ്രകൃതിസചേതനമേഖല ആയി പ്രഖ്യാപിക്കണം. പ്രകൃതിസചേതനമേഖല ആയി പ്രഖ്യാപിച്ചില്ലെങ്കില്‍ കാലക്രമേണ ഇവിടം റിസോര്ട്ടുകാരുടേയും കോര്‍പ്പറേറ്റുകളുടേയും കയ്യേറ്റംമൂലം കോണ്‍ക്രീറ്റ് കാടായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: