മൂവാറ്റുപുഴ: കുട്ടികളില്ലാതെ വേദനയോടെ കഴിഞ്ഞു വന്നിരുന്ന ദമ്പതികള്‍ക്ക് ആഹ്ലാദത്തിന്റെ പൂത്തിരിയുമായി 3 കണ്മണികള്. വന്ധ്യതാ ചികിത്സാ രംഗത്ത് ശ്രദ്ധേയനായ ഡോ. എസ്. സബൈനിന്റെ നേതൃത്വത്തില്‍ നടന്ന ശസ്ര്തക്രിയയിലൂടെ പുറത്തെടുത്ത അരുമകള്‍ ജീവിതത്തിലേക്ക് കടക്കുകയാണ്.
ഇടുക്കി രാജക്കാട് വടയാറ്റുകുന്നേല്‍ ചിഞ്ചുകുമാര് ഷീജ ദമ്പതികളാണ് മൂന്നു കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. മൂവാറ്റുപുഴ സബൈന്‍ ഹോസ്പിറ്റല്‍ റിസര്‍ച്ച് സെന്ററില്‍ 3 വര്ഷംമുന്പാണ് കുട്ടികളില്ലാതിരുന്ന ദമ്പതികള്‍ ചികിത്സതേടി എത്തിയത്. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 5ന് കലശലായ വേദനയുമായി ആശുപത്രിയിലെത്തിയ ഷീജയെ, സിസേറിയന് നടത്തി കുട്ടികളെ പുറത്തെടുക്കുകയായിരുന്നു. 2 ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമാണ്.
അമ്മയുടെ ജീവന് രക്ഷിക്കാന്‍ കഴിഞ്ഞതോടെ കുട്ടികളുടെ ജീവന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം ഡോ.സബൈനു കൂടുകയായിരുന്നു. ആണ്‍കുട്ടികളില്‍ മൂത്തയാള്‍ക്ക് 1 കിലോ 100 ഗ്രാമും രണ്ടാമത്തെയാള്‍ക്ക് 1 കിലോ 56 ഗ്രാമും പെണ്‍കുട്ടിക്ക് 651 ഗ്രാമും തൂക്കം മാത്രമാണ് ഉണ്ടായിരുന്നത്. നവജാത ശിശുക്കള്‍ക്ക് സാധാരണയുണ്ടാകാറുള്ള ശരാശരി തൂക്കം 3 കിലോ ആണ ്. തൂക്കക്കുറവും മാസം തികയാതെ പ്രസവിച്ചതും കുട്ടികളുടെ ജീവന് വന്‍ ഭീഷണിയായിരുന്നു. ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത കുട്ടികളെ ഉടന്‍ തന്നെ എന്‍.എ.സി യിലെക്ക് മാറ്റി. 38 ദിവസം ഇവിടെ പരിചരണം നല്കിയ ശേഷമാണ് 2 ആണ്‍കുട്ടികളെ ദമ്പതികള്‍ക്ക് കൈമാറിയത്. 13 ദിവസത്തിനു ശേഷം പെണ്‍കുട്ടികളേയും ദമ്പതികള്‍ക്ക് കൈമാറി.
2 ആഴ്ചയോളം വിദഗ്ധ പരിചരണവും ശ്രദ്ധയും ആശുപത്രിയിലെ ശിശുരോഗ വിദഗ്ധന്‍ ഡോ ജയത് ജയരാജയുടെ നേതൃത്വത്തില്‍ നല്കിയ ശേഷം പൂര്‍ണ്ണ ആരോഗ്യവാന്മാരാണെന്ന് കണ്ടെത്തിയതോടെ 3 കണ്മണികളേയും ആശുപത്രി അധികൃതര്‍ ദമ്പതികള്‍ക്ക് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: