അഡ്വ.സി.കെ.സജിനാരായണന്‍
പൊതുജീവിതത്തില്‍ അത്യപൂര്‍വമായി മാത്രം കാണുന്ന ആദര്‍ശത്തിന്റെ ആള്‍രൂപമായിരുന്നു പി.ടി. റാവുവെന്ന് ബിഎംഎസ് ദേശീയ അധ്യക്ഷന്‍ അഡ്വ. സജിനാരായണന്‍ അഭിപ്രായപ്പെട്ടു. കേരളത്തില്‍ ബിഎംഎസ് കെട്ടിപ്പടുക്കുന്നതില്‍ വലിയ പങ്കാണ് റാവുജി വഹിച്ചിട്ടുള്ളത്. അഖിലേന്ത്യാ തലത്തിലും സംഘടനാ പ്രവര്‍ത്തനത്തിന് വലിയ സംഭാവനകളര്‍പ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ബിഎംഎസിനെ സംബന്ധിച്ചിടത്തോളം കനത്ത നഷ്ടമാണ് റാവുജിയുടെ വേര്‍പാടിലൂടെ ഉണ്ടായിരിക്കുന്നതെന്നും അനുശോചനസന്ദേശത്തില്‍ സജിനാരായണന്‍ പറഞ്ഞു.
ജെ. നന്ദകുമാര്‍
ഏത് പ്രതികൂല സാഹചര്യങ്ങളെയും തന്റേടത്തോടെ നേരിടാന്‍ കഴിഞ്ഞിരുന്ന ഒരു മഹാത്മാവായിരുന്നു റാവുജിയെന്ന് ആര്‍എസ്എസ് അഖിലഭാരതീയ സഹപ്രചാര്‍പ്രമുഖ് ജെ. നന്ദകുമാര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. വ്യക്തിജീവിതത്തിലും സംഘടനാജീവിതത്തിലും സംഘത്തിന്റെ ആദര്‍ശം ഹൃദയത്തില്‍ പ്രതിഷ്ഠിച്ച സ്വയംസേവകനായിരുന്നു അദ്ദേഹം. സമീപിക്കുന്നവര്‍ക്കൊക്കെ ഈ ആദര്‍ശത്തിന്റെ ചൂട് അനുഭവിച്ചറിയാന്‍ കഴിയുമായിരുന്നു, നന്ദകുമാര്‍ അഭിപ്രായപ്പെട്ടു.
പി.കെ.കൃഷ്ണദാസ്
കേരളത്തിലും ദേശീയതലത്തിലും ബിഎംഎസിന് ജനകീയ അടിത്തറ സൃഷ്ടിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച മഹാനായ നേതാവായിരുന്നു പി.ടി. റാവുവെന്ന് ബിജെപി അഖിലേന്ത്യാ സെക്രട്ടറി പി.കെ.കൃഷ്ണദാസ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. കേരളത്തിലെ തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്ക് ആകമാനം വ്യത്യസ്തമായതും മാതൃകാപരവുമായ ഒട്ടനവധി നയതീരുമാനങ്ങള്‍ക്ക് സുധീരമായ നേതൃത്വം പി.ടി. റാവുവാണ് നല്കിപ്പോന്നിരുന്നത്. അദ്ദേഹത്തിന്റെ ദേഹവിയോഗം ഭാരതത്തിലെ തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്ക് ആകമാനം ഒരു തീരാനഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത് എന്ന് കൃഷ്ണ ദാസ് പറഞ്ഞു.
എ.എന്‍. രാധാകൃഷ്ണന്
കേരളത്തിലെ മറ്റ് തൊഴിലാളി സംഘടനാ നേതാക്കള്‍ക്ക് പോലും അനുകരണീയമായ കറപുരളാത്ത ജീവിതത്തിന്റെ ഉടമയായിരുന്നു അന്തരിച്ച പി.ടി. റാവുവിന്റേതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. പി.ടി. റാവുവിന്റെ ദേഹവിയോഗം തൊഴിലാളിസംഘടനക്കും രാഷ്ട്രീയരംഗത്തും ഒരു തീരാനഷ്ടമാണെന്ന് രാധാകൃഷ്ണന് പറഞ്ഞു.
അഡ്വ.എം.പി.ഭാര്ഗ്ഗവന്
എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന് പ്രവര്‍ത്തകര്‍ക്കു ബോധ്യപ്പെടുത്തിക്കൊടുത്ത അത്യപൂര്‍വ വ്യക്തിത്വമായിരുന്നു പി.ടി.റാവുജിയുടേതെന്ന് ബിഎംഎസ് സംസ്ഥാന അദ്ധ്യക്ഷന്‍ എംപി.ഭാഗര്വനും ജനറല്‍ സെക്രട്ടറി എം.പി. ചന്ദ്രശേഖരനും അനുശോചന സന്ദേശത്തില്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ദേഹ വിയോഗം ഭാരതീയ മസ്ദുര്‍ സംഘത്തിനും തൊഴിലാശി സമൂഹത്തിനും തീരാനഷ്ടമാണ്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യ ശാന്തി നേരുന്നുവെന്ന് അവര്‍ സന്ദേശത്തില്‍ അറിയിച്ചു.
പി.പി.മുകുന്ദന്
ആദര്‍ശത്തിനും സംഘടനക്കും വേണ്ടിയുള്ള സമര്‍പ്പിത ജീവിതമായിരുന്നു പി.ടി.റാവുവിന്റേതെന്ന് പി.പി.മുകുന്ദന് പറഞ്ഞു. കര്‍മ്മ ജീവിതത്തില്‍ മേറ്റ്ന്തിനും മുകളില്‍ അദ്ദേഹം ആദര്‍ശത്തെ പ്രതിഷ്ഠിച്ചു. അതിന്റെ പ്രായോഗികതക്ക് സംഘനയെ പ്രവര്‍ത്തിപ്പിച്ചു. തൊഴിലാളി സംഘടനാ പ്രസ്ഥാനങ്ങള്‍ക്കു മാതൃകയായി മാറി അദ്ദേഹം എന്ന് മുകുന്ദന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: