ദ്രവ്യം-ഊര്‍ജം എന്നീ ഭാവങ്ങളോടൊത്ത പ്രജാപതിയില്‍നിന്നും സര്‍വ്വപ്രജകളുടെയും ഉല്പത്തിയെക്കുറിച്ചാണ് പ്രശ്നോപനിഷത്തിലെ ഒന്നാമത്തെ പ്രശ്നം ചര്‍ച്ച ചെയ്തത്. ഈ പ്രജകളുടെ ശരീരത്തെ എത്ര ദേവന്മാരാണ് ധരിക്കുന്നത്. അവരില്‍വെച്ച് ഏറെ വരിഷ്ഠനാര്, ഏത് ദേവന് ദേഹത്തെ പ്രകാശിപ്പിക്കുന്നു എന്നിങ്ങനെ മൂന്ന് ചോദ്യങ്ങളാണ് ഭാര്ഗ്ഗവന് പിപ്പലാദമഹര്‍ഷിയോട് ചോദിക്കുന്നത്. ഉപനിഷദ് വിചാരയജ്ഞം നാല്പത്തിരണ്ടാം ദിവസം പ്രശ്നോപനിഷത്തിനെ അധികരിച്ച് പ്രഭാഷണം നടത്തുകയായിരുന്നു ചിദാനന്ദപുരിസ്വാമി. കാണപ്പെടുന്ന സ്ഥൂലദേഹത്തെ നിലനിര്‍ത്തി പ്രകാശിപ്പിക്കുന്ന ദേവതകളെക്കുറിച്ചാണ് പ്രശ്നം. പഞ്ചഭൂതങ്ങളും ജ്ഞാന-കര്‍മ്മേന്ദ്രിയങ്ങളും അന്തഃകരണങ്ങളും ചേര്‍ന്ന് ഈ ശരീരത്തെ ധരിക്കുന്നു. എന്നാല്‍ ശരീരത്തെ ധരിക്കുന്നവരില്‍ മുഖ്യന് മുഖ്യപ്രാണനാണ്. മുഖ്യപ്രാണന് ദേഹം വിട്ടുപോകുമ്പോള്‍ ഇന്ദ്രിയാന്തഃകരണങ്ങളാകുന്ന ദേവതകള്‍ക്കൊന്നും ഇതില്‍ ഇരിക്കാന്‍ കഴിയില്ല. മുഖ്യപ്രാണന് പ്രതിഷ്ഠിതമാകുമ്പോഴേ മേറ്റ്ല്ലാ കാരണ ദേവതകളും പ്രതിഷ്ഠിതരാവൂ. ഇവിടെ തേനീച്ചകളുടെ രാജസ്ഥാനീയതയുള്ള ഈച്ചയുടെ സ്ഥിതിഗതികള്ക്കനുസൃതമായാണ് മേറ്റ്ല്ലാ ഈച്ചകളുടെയും സ്ഥിതിഗതികള്‍ എന്ന് ഉപനിഷത്ത് ദൃഷ്ടാന്തം പറയുന്നതായി സ്വാമി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: