മാനന്തവാടി: മാനസിക വൈകല്യമുള്ള ആദിവാസി യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ സ്വകാര്യ ബസ് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. തവിഞ്ഞാല്‍ വെണ്മണി കുന്നുവിള അനില്‍കുമാറി(38)നെയാണ് മാനന്തവാടി എസ്എംഎസ് ഡിവൈഎസ്പി കെ.ബി.ജീവാനന്ദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. തിരുനെല്ലി പനവല്ലി സ്വദേശിനിയും അവിവാഹിതയുമായ 32 കാരിയെ പ്രലോഭിപ്പിച്ച് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തിലാണ് അറസ്റ്റ്.
യുവതിയുടെ മാതാവ് തൊഴിലുറപ്പ് പണിക്ക് പോയ സമയങ്ങളിലാണ് പ്രതി യുവതിയെ പീഡിപ്പിച്ചത്. പനവല്ലി-മാനന്തവാടി റൂട്ടിലെ സ്വകാര്യ ബസ് ഡ്രൈവറാണ് പ്രതി. സംഭവം പുറത്ത് പറഞ്ഞാല്‍ അമ്മയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവത്രെ. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് അമ്മ വിവരമന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചേര്‍ത്താണ് കേസ്.
അനില്‍കുമാറിന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. ഇയാള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സില്ല. മാനന്തവാടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: