കൊച്ചി: ഹോട്ടല്‍ ഭക്ഷണത്തിന്റെ ഗുണനിലവാരവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടി അറിയിക്കാന്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഫുഡ് സേഫ്റ്റി കമ്മീഷണര്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശം. സംസ്ഥാനത്ത് ഹോട്ടലുകളില്‍ ഗുണനിലവാരമുള്ള ഭക്ഷണമാണോ നല്‍കുന്നതെന്ന് സര്‍ക്കാര്‍ പരിശോധിക്കണമെന്നാവശ്യപ്പെട്ട് വൈപ്പിന്‍ സ്വദേശി ബേസില്‍ സമര്‍പ്പിച്ച പൊതുതാല്പര്യഹര്ജി പരിഗണിക്കവെയാണ് കോടതി നിര്‍ദ്ദേശം.
കൊച്ചിന് കോര്പ്പറേഷന് 162 ഹോട്ടകലുകളില് പരിശോധന നടത്തിയെന്നും 72 ഹോട്ടല്‍ അടപ്പിച്ചുവെന്നും അഞ്ച് ഹോട്ടലുകള്‍ക്ക് നോട്ടീസയച്ചുവെന്നും കോര്‍പ്പറേഷന്റെ അഭിഭാഷകന് കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് ഫുഡ് സേഫ്റ്റി ആക്ട് ആന്റ് റൂള്‍സ് അനുസരിച്ച് എന്ത് നടപടി സ്വീകരിച്ചുവെന്നറിയിക്കാന് കോടതി ഫുഡ് സേഫ്റ്റി കമ്മീഷണറോട് നിര്‍ദ്ദേശിച്ചത്. ചീഫ്ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍, ജസ്റ്റിസ് എ.എം. ഷെഫീക് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. രണ്ടാഴ്ചക്കുശേഷം വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: