കൊച്ചി: ട്രെയിനുകള്‍ കാരണമില്ലാതെ തുടര്‍ച്ചയായി വൈകി ഓടുന്നത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാകുന്നു. ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് പുറമെ പാസഞ്ചര്‍ ട്രെയിനുകളാണ് തുടര്‍ച്ചയായി വൈകി ഓടുന്നത്. വൈകിട്ട് 6.10 ന് പുറപ്പെടുന്ന എറണാകുളം-കോട്ടയം-കൊല്ലം പാസഞ്ചര്‍ മിക്കപ്പോഴും രാത്രി 9.45 നാണ് കോട്ടയത്ത് എത്തിച്ചേരുന്നത്. രാത്രി 10 മണിക്ക് കോട്ടയത്ത് എത്തിച്ചേരേണ്ട എറണാകുളം-കോട്ടയം പാസഞ്ചര്‍ പലപ്പോഴും ഒരു മണിക്കൂര്‍ വൈകിയാണ് എത്തുന്നത്. രാത്രി എട്ടിന് പുറപ്പെടേണ്ട ഈ ട്രെയിന്‍ സ്ഥിരമായി വൈകിയാണ് പുറപ്പെടുന്നത്.
ട്രെയിനുകള്‍ തുടര്‍ച്ചയായി വൈകി ഓടുന്നത് സ്ഥിരം യാത്രക്കാരെയാണ് ഏറെ ബാധിക്കുന്നത്. എറണാകുളത്തുനിന്നും ജോലി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ട്രെയിന്‍ വൈകി എത്തുന്നതുകൊണ്ട് കോട്ടയത്ത് നിന്നും ചങ്ങനാശ്ശേരിയില്‍നിന്നും ബസ്സുകള്‍ കിട്ടുക ബുദ്ധിമുട്ടാകുന്നു. ഇതുമൂലം സ്ത്രീയാത്രക്കാരാണ് ഏറെ വിഷമിക്കുന്നത്. ശബരിമല തീര്‍ത്ഥാടനകാലമായതിനാല്‍ ട്രെയിനുകളില്‍ തിരക്കും വര്‍ധിച്ചിരിക്കുകയാണ്. ഇതിന് പുറമെ സീസണ്‍ടിക്കറ്റ് യാത്രക്കാരോട് റെയില്‍വേയുടെ ഭാഗത്തുനിന്നും നല്ല സമീപനമല്ലെന്നും വ്യാപക പരാതിയുണ്ട്.
ട്രെയിന്‍ വൈകി ഓടുന്നതില്‍ പ്രതിഷേധിക്കുന്ന യാത്രക്കാരെ പലപ്പോഴും റെയില്‍വേ പോലീസ് കള്ളക്കേസില്‍പ്പെടുത്തുന്നതായും ആരോപണമുണ്ട്. ഇതിനെതിരെ ഓള് കേരള റെയില്‍വേ യൂസേഴ്സ് അസോസിയേഷന് പ്രസിഡന്റ് കെ.ജെ. പോള്‍ മാന്‍വെട്ടം മുഖ്യമന്ത്രിക്ക് പരാതി സമര്‍പ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: