ന്യൂദല്‍ഹി: തെഹല്‍ക എഡിറ്ററായിരുന്ന തരുണ്‍ തേജ്പാല്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ജൂണിയര്‍ പത്രപ്രവര്‍ത്തക നല്കിയ പരാതി മൂടിവെയ്ക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് ബിജെപി പ്രവര്‍ത്തകര്‍ തെഹല്‍ക മാനേജിംഗ് ഡയറക്ടറായിരുന്ന ഷോമ ചൗധരിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി.
സംഭവവുമായി ബന്ധപ്പെട്ട് ഏറെ വിമര്‍ശനത്തിന് വിധേയയായ ഷോമ ചൗധരി രാവിലെ തെഹല്‍ക എംഡി സ്ഥാനം രാജിവെച്ചിരുന്നു. ഇതിനുശേഷമായിരുന്നു സൗത്ത് ഡല്‍ഹിയിലെ സാകേതിലുള്ള അവരുടെ വീട്ടിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചത്. വീടിനു മുന്നിലെ നെയിംപ്ലേറ്റില്‍ ഷോമയുടെ പേരു മായ്ച്ച ശേഷം കറുത്ത മഷികൊണ്ട് അക്യൂസ്ഡ് (പ്രതി) എന്നെഴുതുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: