വത്തിക്കാന്‍: കത്തോലിക്കാ സഭയില്‍ വത്തിക്കാനിലെ അധികാര കേന്ദ്രീകരണം മാറ്റുന്നതു സംബന്ധിച്ച പരിഷ്കാരങ്ങളെക്കുറിച്ചു ചിന്തിക്കാന്‍ സമയമായെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. താന്‍ പുതിയ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും കേള്‍ക്കാനും സ്വീകരിക്കാനും സദാ തയാറാണെന്നും പറഞ്ഞു.
കത്തോലിക്കാസഭയില്‍ ഒരു നവോത്ഥാനത്തിനു സഹായിക്കുന്ന തന്റെ ചിന്തകള്‍ 84പേജുള്ള പുസ്തകമായി മാര്‍പാപ്പ പുറത്തിറക്കി. ‘അപ്പോസ്തലിക ഉദ്ബോധനങ്ങള്‍ എന്ന ഈ രേഖയെ ‘സഭാ പരിഷ്കാരത്തിനുള്ള മാഗ്നാകാര്‍ട്ട എന്നാണ് മുതിര്‍ന്ന വത്തിക്കാന്‍ ചിന്തകന്‍ ജോണ്‍ താവിസ് വിശേഷിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: