മാണ്ഡൂക്യോപനിഷത്ത് മുഴുവനും ത്രിവിധാവസ്ഥകളുടെ പൂര്‍ണമായ ഒരു വിശകലനവും അവയുടെ താരതമ്യേനയുള്ള സ്വാഭാവ വിശേഷങ്ങളുടെ ഒരു പൂര്ണപഠനവുമാണ്. ജീവസ്വഭാവത്തെ പഠിക്കുന്ന ഏതൊരു ഗവേഷണ വിദ്യാര്‍ത്ഥിക്കും പുതുതായി മറ്റൊരു പ്രഖ്യാപനമോ നിഗമനനോ കണ്ടുപിടിത്തമോ സാധ്യമാവാത്തവിധം അത്രയ്ക്കും പൂര്‍ണവും സര്‍വസ്പര്‍ശിയുമാണ് അതിലെ പ്രതിപാദനം. മാണ്ഡൂക്യത്തിന്നെഴുതിയകാരികയില് ഗൗഡപാദന്‍ ദ്വന്ദ്വാത്മകവാദം, സാവയവവാദം.
അജാതവാദം എന്നിവ മാത്രമല്ല പാശ്ചാത്യതര്ക്കശാസ്ത്രത്തിലെ സാമ്യവാദപരമായ യുക്തിസിദ്ധാന്തത്തെപ്പോലും എടുത്തു കൈകാര്യം ചെയ്തതായിക്കാണാം. അത് ശ്രദ്ധിച്ചുപഠിച്ചാല്‍ ജാഗ്രദവസ്ഥയും സ്വപ്നാവസ്ഥയും തമ്മിലുള്ള സാദൃശ്യത്തെ രണ്ടിന്റെയും മിഥ്യാത്ത്വത്തെ അദ്ദേഹം ശരിക്കും സ്ഥാപിച്ചിട്ടുള്ളതായി മനസ്സിലാവും. ചുരുക്കിപ്പറഞ്ഞാല്‍, ബോധത്തിന്റെ മൂന്നവസ്ഥകളിലും നിഷ്ഠമായ അനുഭവം സമഗ്രമായും നമ്മുടെ വേദദ്രഷ്ടാക്കളായ ഋഷീശ്വരന്മാര്ക്ക് ഉണ്ടായിരുന്നുവെന്ന് നിര്‍വ്വിവാദമാകുന്നു.
– സ്വാമി ചിന്മയാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: