പ്രജകളെല്ലാം എവിടെനിന്നാണുണ്ടാകുന്നുതെന്ന ശിഷ്യന്റെ പ്രശ്നത്തിന് ദ്രവ്യം-ഊര്‍ജം എന്നീ ഉഭയാത്മക ഭാവത്തിലുള്ള പ്രജാപതിയില്നിന്നാണ് സകലതും സൃഷ്ടിക്കപ്പെടുന്നതെന്ന് ഉപനിഷത്ത് പ്രതിവചനം നല്കുന്നു. എല്ലാം രയി-പ്രാണാത്മകമാണ്. സംവത്സരം, മാസം, ദിവസം എന്നീ കാലത്തിന്റെ മാനങ്ങളെയെല്ലാം രയി-പ്രാണാത്മകങ്ങളായി ഋഷി തിരിച്ചറിയുന്നു. വളരെ വികസിതമായതും തീര്‍ത്തും തത്വാധിഷ്ഠിതവുമായ ഒരു കാലഗണനാ സമ്പ്രദായം വൈദിക ശാസ്ത്രങ്ങളില്‍ നമ്മള് കാണുന്നുണ്ട്. ഏതെങ്കിലും വ്യക്തിയുടെ അപേക്ഷയിലുള്ളതല്ല വൈദികമായ കാലഗണന. അത് തീര്‍ത്തും തത്വാധിഷ്ഠിതമാണ്. ഉപനിഷദ് വിചാരയജ്ഞം നാല്പത്തിയൊന്നാം ദിവസം പ്രശ്നോപനിഷത്തിനെ സംബന്ധിച്ച് പ്രഭാഷണം നടത്തുകയായിരുന്നു ചിദാനന്ദപുരിസ്വാമി.
കേവലം കര്‍മ്മങ്ങളെ മാത്രം അനുഷ്ഠിച്ച് കഴിയുന്നവര്‍ തത്കൃതമായ പുണ്യത്താല്‍ താല്ക്കാലികങ്ങളായ സ്വര്‍ഗത്തിലും തീര്‍ത്തും വിവേകവാന്മാരായി ഉപാസനാപൂര്‍വം കര്‍മ്മങ്ങള്‍ ആചരിക്കുന്നവര്‍ ബ്രഹ്മലോകത്തിലും പ്രാപിക്കുന്നു. സ്വര്‍ഗ്ഗം താല്ക്കാലികമായ സുഖാനുഭവത്തിന്റെ മേഖലയാണ്. ബ്രഹ്മലോകമാകട്ടെ പുനരാവൃത്തിരഹിതമാണ്. പ്രാണാത്മജ്ഞാനികളായ ഋഷിമാര്‍ ഏത് കര്മ്മവിശേഷങ്ങളെ ചെയ്താലും അത് ഉത്കൃഷ്ടമായി ഭവിക്കുന്നു. എന്നാല്‍ കേവലം ദ്രവ്യാത്മക ഭാവത്തെ മാത്രം കാണുന്ന കര്‍മ്മികള്‍ എത്ര നല്ല സമയവും മറ്റും ഗണിച്ച് ചെയ്താലും അവര്‍ ചെയ്യുന്നത് പുനരാവര്ത്തിക്കായേ തീരൂ. പകല്‍ രതിക്രിയകളിലേര്പ്പെടുന്നവര് സ്വവീര്യത്തെയാണ് നശിപ്പിക്കുന്നത്. രാത്രിയില്‍ സന്താനോത്പാദനാര്ത്ഥം ഉള്ള രതി ബ്രഹ്മചര്യം തന്നെയാകുന്നു.
സംവത്സരം, മാസം, ദിവസം എന്നീ ക്രമത്തില്‍ ഉഭയാത്മകമായ പ്രജാപതി അന്നപ്രജാപതിയാകുന്നു. അതില്‍നിന്ന് ക്രമമായി രേതസ്സും പ്രജകളും ഉണ്ടാവുന്നു. കൗടില്യവും മായയും അസത്യവും ഇല്ലാത്തവരാണ് ജീവിതത്തില്‍ നിരതിശയമായ സുഖത്തിലേക്കുയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: