ഒരു മേന്മ നേടുക എന്നത് ഒന്നുവേറെ; ദുരുപയോഗത്തിനായി അത് വെച്ചുപുലര്‍ത്തുക എന്നത് ഒന്നുവേറെ. പ്രബലത ദുരുപയോഗിക്കുമ്പോഴെല്ലാം അത് പൈശാചികമാകുന്നു; സുപയോഗമേ പാടുള്ളൂ. അതിനാല്‍ ഒരു വിശ്വസ്തന് എന്ന നിലയില്‍ ബ്രാഹ്മണന് ബഹുയുഗസംഭൃതമായ ഏതൊരു സംസ്കാരത്തെ പോറ്റിവന്നുവോ, അതയാള്‍ ബഹുജനങ്ങള്‍ക്കായി വിതരണം ചെയ്യണം. അങ്ങനെ ചെയ്യാത്തതുകൊണ്ടാണ് മുഹമ്മദീയാക്രമണം സാധ്യമായതുതന്നെ. ബ്രാഹ്മണന് ആദ്യംതൊട്ട് ഈ കോശം തുറന്നു വിതരണം ചെയ്യാത്തതുകൊണ്ടാണ്, ആയിരം കൊല്ലക്കാലമായി ഭാരതത്തിലേക്ക് വരണമെന്നുവച്ച ഓരോരുത്തന്റെയും ചവിട്ട് നമുക്ക് കൊള്ളേണ്ടിവന്നത്. അങ്ങനെയാണ് നമുക്ക് അധഃപതനമേര്‍പ്പെട്ടത്. ഒന്നാമത്തെ ജോലി, നമ്മുടെ പൊതുപൂര്‍വ്വികര്‍ സംഭരിച്ച അത്ഭുതനിധികള് മറഞ്ഞുകിടക്കുന്ന കലവറകളെ തല്ലിത്തകര്ക്കയാണ്. അതൊക്കെ വെളിക്കെടുക്കുക, എല്ലാവര്ക്കും കൊടുക്കുക. ഇതു ചെയ്യുന്നവരില്‍ ഒന്നാമന് ബ്രാഹ്മണനാകണം.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: