ചെന്നൈ: തമിഴ്നാട് സര്‍ക്കാര്‍ പുറത്തിറക്കിയ മിനിബസില്‍ നാല് ഇലകളുടെ ചിത്രം ഉപയോഗിച്ചതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ തമിഴ്നാട് സര്‍ക്കാര്‍ മറുപടി നല്കി. എഐഎഡിഎംകെയുടെ ചിഹ്നവുമായി ചിത്രത്തിന് ബന്ധമില്ലെന്നും സംഭവം രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമം മാത്രമാണിതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
സര്‍ക്കാര്‍ ബസുകളില്‍ പതിപ്പിച്ചിരിക്കുന്ന നാല് ഇലകളുടെ ചിത്രത്തിന് പാര്‍ട്ടി ചിഹ്നവുമായി സാദൃശ്യമുണ്ടെന്നും ഇതു നീക്കണമെന്നും കാണിച്ച് ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിന് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍ക്കാര്‍ എതിര് സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. പൊതു പണം ഉപയോഗിച്ച് നടപ്പാക്കിയ പദ്ധതികളില്‍ പാര്‍ട്ടി ചിഹ്നം രേഖപ്പെടുത്തിയെന്നാണ് സ്റ്റാലിന്റെ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: