ന്യൂദല്‍ഹി: തരുണ്‍ തേജ്പാലിനെതിരായ പോലീസ് അന്വേഷണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നില്ലെന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍. അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് മാത്രമാണ് സര്‍ക്കാരിന്റെ നിലപാട്. പരാതിക്കാരിയുടെ മൊഴി മജിസ്ട്രേറ്റ് മുമ്പാകെ രേഖപ്പെടുത്തിയിട്ടുണ്ടെന്നും പരീക്കര്‍ പറഞ്ഞു.
രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് തേജ്പാലിനെതിരെ സര്‍ക്കാര്‍ കേസെടുത്തതെന്ന് പറയുന്നത് നിരുത്തരവാദിത്വപരമാണ്. കുറ്റകൃത്യത്തിലും ഇമെയിലിലും ബിജെപി എങ്ങനെ പങ്കാളിയാകുമെന്നും പരീക്കര്‍ ചോദിച്ചു.
തനിക്കെതിരായ പീഡനക്കേസ് ഫയല്‍ ചെയ്തിരിക്കുന്നത് പീഡന ആരോപണം ഉന്നയിക്കുന്ന പെണ്‍കുട്ടിയല്ല, ഗോവ സര്‍ക്കാരാണെന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തേജ്പാല്‍ ആരോപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: