കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണ വേട്ട തുടരുന്നു. ഷാര്‍ജയില്‍ നിന്നെത്തിയ തൃശൂര്‍ സ്വദേശി ഫാമിസില് നിന്ന് രണ്ടു കിലോ സ്വര്‍ണം പിടികൂടി. രാവിലെ 6.20ന് കരിപ്പൂരിലെത്തിയ വിമാനത്തിലാണ് ഫാമിസ് എത്തിയത്.
ഇയാളുടെ ബാഗിലുണ്ടായ എമര്‍ജന്‍സി ലൈറ്റിനുള്ളിലാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ടു മാസത്തിനുള്ളില്‍ ഏതാണ്ട് 50 കിലോ സ്വര്‍ണമാണ് പിടികൂടിയത്.
പരിശോധന കര്‍ശനമാക്കുകയും ആധുനിക യന്ത്രങ്ങള്‍ ഉപയോഗിക്കുകയും ചെയ്തതോടെയാണ് കരിപ്പൂരില്‍ സ്വര്‍ണ വേട്ട ശക്തമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: