കൊച്ചി: മുത്തശ്ശിയുടെ പ്രായമുള്ള തന്നെ പീഡിപ്പിച്ച ചെറുപ്പക്കാരനെ എത്രശപിച്ചിട്ടും അന്നക്കുട്ടിക്ക് തൃപ്തിയാകുന്നില്ല. അവനെ കുത്തിക്കൊന്ന് തീയിലിടണം. അന്നക്കുട്ടി രോഷാകുലയായി പറഞ്ഞു. ഒരു മാസം മുമ്പാണ് വൈകിട്ട് പള്ളിയില്‍ പോയിവന്ന അന്നകുട്ടിയെ മനുഷ്യത്വം തൊട്ടുതീണ്ടാത്ത ഒരു ചെറുപ്പക്കാരന് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിച്ചത്. ഈ പ്രായത്തിലും തന്നാലാകും വിധം ചെറുത്തുനിന്ന ആ വല്യമ്മയെ അവന് മുഖത്തും കഴുത്തിലും ചവിട്ടി. അവശയായി കിടന്ന വൃദ്ധയെ നാട്ടുകാരാണ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. ഇത്രയും പ്രായമുള്ള വൃദ്ധയെ ഇങ്ങനെയൊക്കെ ചെയ്യാന്‍ പാടുണ്ടോ? അവനെ ചങ്ങലയില്‍ പൂട്ടിയിടണം. ഒരിക്കലും പുറത്ത് വിടരുത്. വൃദ്ധ കണ്ണുനീരും രോഷവും കലര്‍ന്ന് പറഞ്ഞുകൊണ്ടേ ഇരുന്നു.
ഒല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്ത പ്രതി ഇപ്പോള്‍ വിയ്യൂര്‍ ജയിലിലാണ് ഉള്ളത്. പ്രതിജാമ്യം കിട്ടി വെളിയില്‍ വരും എന്നറിഞ്ഞപ്പോള്‍ വൃദ്ധയ്ക്ക് അത് സഹിക്കാന്‍ കഴിഞ്ഞില്ല. അവനെ പുറത്തിറക്കരുത്. അവന് ഇനി ആരോടും ഇങ്ങനെ ചെയ്യരുത്. അതിനാണ് അന്നക്കുട്ടി പത്രസമ്മേളനത്തിനായി എത്തിയത്. മെഡിക്കല്‍ കോളേജില്‍ അന്നക്കുട്ടിയെ 18 ദിവസം ശുശ്രുഷിക്കുകയും അന്നക്കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കുകയും ചെയ്ത മിന്നാമിനുങ്ങ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ചെയര്‍പേഴ്സണ്‍ പൗളിന് വര്‍ഗീസാണ് അന്നക്കുട്ടിയോടൊപ്പം പ്രസ്ക്ലബില്‍ എത്തിയത്. പെരുമ്പാവൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഈ ട്രസ്റ്റിന്റെ സംരക്ഷണത്തില്‍ 17 സ്ത്രീകളാണ് ഇപ്പോള്‍ ഉള്ളത്. സ്വന്തം ചിലവിലാണ് പൗളിന് വര്‍ഗീസ് ഈ സ്ഥാപനം നടത്തുന്നത്.
വര്‍ഷങ്ങളായി ഒറ്റയ്ക്കാണ് അന്നക്കുട്ടി താമസിക്കുന്നത്. വിവാഹം കഴിഞ്ഞതാണെങ്കിലും കുട്ടികള്‍ ഇല്ല. ആവുന്ന കാലം അധ്വാനിച്ച് ജിവിച്ചു. കൊച്ചുകൂരസ്വന്തമാക്കി. വയ്യാതായതോടെ അയല്‍ക്കാര്‍ കൊടുക്കുന്ന ഭക്ഷണമാണ് കഴിച്ചിരുന്നത്. കണ്ടാല്‍ കനിവ് തോന്നുന്ന ഒരു രൂപത്തെ കാമത്തോടെ നോക്കാന്‍ എങ്ങനെയാണ് കഴിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: