തലശ്ശേരി: തപസ്യ കലാസാഹിത്യവേദിയുടെ ഈ വര്‍ഷത്തെ സഞ്ജയന് പുരസ്കാരം പ്രശസ്ത വാഗ്മിയും തത്വചിന്തകനും സാഹിത്യവിചക്ഷണനുമായ പ്രൊഫ.തുറവൂര്‍ വിശ്വംഭരന് പ്രശസ്ത സാഹിത്യകാരന് ടി.പത്മനാഭന് നാളെ വൈകുന്നേരം 5.30 ന് തലശ്ശേരി സംഗമം ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സമര്‍പ്പിക്കും.
രാഷ്ട്രീയ സ്വയംസേവക സംഘം മുന്‍ അഖിലഭാരതീയ ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് ആര്.ഹരി ചടങ്ങ ഉദ്ഘാടനം ചെയ്യും. തപസ്യ അധ്യക്ഷനും ഗാനരചയിതാവും കവിയുമായ എസ്.രമേശന് നായര്‍ അധ്യക്ഷത വഹിക്കും. നോവലിസ്റ്റ് പി.വത്സല, പ്രൊഫ.മേലത്ത് ചന്ദ്രശേഖരന്, ആര്‍എസ്എസ് സഹപ്രാന്ത സംഘചാലക് അഡ്വ.കെ.കെ.ബാലറാം, ഡോ.ബാബു രവീന്ദ്രന് എന്നിവര്‍ സംബന്ധിക്കും. ദേശീയ വിദ്യാഭ്യാസ അവാര്‍ഡ് നേടിയ ഭാരതീയ വിദ്യാനികേതന്‍ ക്ഷേത്രീയ സെക്രട്ടറി എന്‍.സി.ടി.രാജഗോപാല്‍, ചിത്രകാരി സാല്‍വിയ എസ്.രാജ്, ഗായിക അല്‍ക്ക അജിത്ത് എന്നിവരെ ചടങ്ങില്‍ ആദരിക്കും.
പരിപാടിയുടെ വിജയത്തിനായി അഡ്വ.കെ.കെ.ബാലറാം, സി.ചന്ദ്രശേഖരന്, പ്രൊഫ.കൂമുള്ളി ശിവരാമന്, അഡ്വ.സി.കെ.ശ്രീനിവാസന്, എം.കെ.ശ്രീകുമാരന്‍ മാസ്റ്റര്‍-രക്ഷാധികാരിമാര്‍, ഡോ.ബാബു രവീന്ദ്രന്-അധ്യക്ഷന്‍, പെരുന്താറ്റില്‍ ഗോപാലന്, അഡ്വ.പ്രമോദ് കാളിയത്ത്, അഡ്വ.ജയപ്രകാശ്, എം.വി.പ്രഭാകരന്-ഉപാധ്യക്ഷന്മാര്, ഒ.എം.സജിത്ത്-ജനറല്‍ കണ്‍വീനര്‍, എസ്.രാജഗോപാലന്‍, സി.രാമകൃഷ്ണന്, ഡോ.ബാലകൃഷ്ണന് കൊളവയല്‍-കണ്‍വീനര്‍മാര്‍, സി.വി.പ്രകാശന്-ഖജാന്‍ജി എന്നിവര്‍ ഭാരവാഹികളായ സംഘാടക സമിതി പ്രവര്‍ത്തിച്ചു വരുന്നതായും സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ഒ.എം.സജിത്ത്, തപസ്യ സംസ്ഥാന സെക്രട്ടറി അഡ്വ.പ്രമോദ് കാളിയത്ത്, എം.കെ.ശ്രീകുമാരന്‍ മാസ്റ്റര്‍ എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: